വ്യാജരേഖ വൈദികന്റെ ആവശ്യപ്രകാരം, തയ്യാറാക്കിയത് തേവരയില്‍ വച്ച്‌ ; സൂത്രധാരന്‍ അറസ്റ്റില്‍

Please follow and like us:
190k

കൊച്ചി: സിറോമലബാര്‍ സഭയിലെ കര്‍ദ്ദിനാള്‍ ഫാദര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ നിര്‍മ്മിച്ച കേസുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. രേഖ നിര്‍മ്മിച്ച്‌ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്ത ആദിത്യന്‍ എന്നയാളാണ് അറസ്റ്റിലായത്. സഭയിലെ തന്നെ ഒരു വൈദികന്റെ ആവശ്യ പ്രകാരമാണ് രേഖ നിര്‍മ്മിച്ചതെന്ന് ഇയാള്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. വ്യാജരേഖ നിര്‍മ്മിക്കാന്‍ ഉപയോ​ഗിച്ച കമ്ബ്യൂട്ടര്‍ പൊലീസ് കണ്ടെടുത്തു. തേവരയില്‍ നിന്നാണ് ഇത് കണ്ടെത്തിയത്.

സഭയ്ക്കുള്ളില്‍ കര്‍ദ്ദിനാളിനെതിരെ വികാരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയുള്ളതായിരുന്നു രേഖയെന്നുംഇയാള്‍ വെളിപ്പെടുത്തി. എറണാകുളം കോന്തുരുത്തി സ്വദേശിയായ ആദിത്യനെ ഇന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

വ്യാജരേഖാക്കേസുമായി ബന്ധപ്പെട്ട് മുരിങ്ങൂര്‍ സാന്‍ജോ പളളി വികാരി ഫാദര്‍ ടോണി കല്ലൂക്കാരനെ ഇന്ന് അറസ്റ്റ് ചെയ്തേക്കുമെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടുണ്ട്. 

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)