272 എന്ന മാന്ത്രിക സംഖ്യ മറികടക്കും; മോദി ഇന്ന് നാഗ്പൂരില്‍ ആര്‍എസ്‌എസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തും

Please follow and like us:
190k


ന്യൂഡല്‍ഹി: വോട്ടെടുപ്പ് അവസാനിച്ച്‌ മിനിറ്റുകള്‍ക്കുള്ളില്‍ പുറത്ത് വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതീക്ഷകള്‍ തകിടം മറിക്കുന്നതായി. 272 എന്ന മാന്ത്രിക സംഖ്യ മറികടന്ന് എന്‍ഡിഎ വീണ്ടും അധികാരത്തിലേറുമെന്നാണ് എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും വ്യക്തമാക്കുന്നത്. ഇന്ന് ബദരീ നാഥില്‍ നിന്ന് മടങ്ങുന്ന പ്രധാനമന്ത്രി മോദി നാഗ്പൂരിലെ ആര്‍ എസ് എസ് ആസ്ഥാനം സന്ദര്‍ശിക്കും. മോഹന്‍ ഭഗവതുമായി നിര്‍ണ്ണായക കൂടിക്കാഴ്ച നടത്തും.

മന്ത്രിസഭാ രൂപീകരണത്തെക്കുറിച്ചും തൂക്കു സഭ ആയാല്‍ സ്വീകരിക്കേണ്ട നടപടിയെ കുറിച്ചും ചര്‍ച്ച നടത്തിയ ശേഷമാവും മോദി തിരികെ ഡല്‍ഹിയില്‍ എത്തുക.

ഇതിനിടെ മൂന്ന് സര്‍വെകള്‍ 2014നേക്കാള്‍ മികച്ച വിജയം പ്രവചിക്കുന്നു.ടുഡേയ്‌സ് ചാണക്യ, സിഎന്‍എന്‍ ന്യൂസ് 18, ഇന്ത്യാടുഡേ എന്നീ സര്‍വേകളാണ് എന്‍ഡിഎക്ക് വന്‍ ജയം പ്രവചിക്കുന്നത്. ബിജെപിക്ക് തനിച്ചുള്ള ഭൂരിപക്ഷവും ഈ പ്രവചനങ്ങളില്‍ അടിവരയിടുന്നു.

350 സീറ്റ് എന്‍ഡിഎക്ക് പ്രവചിക്കുന്ന ചാണക്യ ബിജെപി മാത്രം 300 സീറ്റ് നേടുമെന്ന് പറയുന്നു. സിഎന്‍എന്‍ ന്യൂസ് 18 എന്‍ഡിഎക്ക് 336 സീറ്റാണ് പ്രവചിക്കുന്നത്. ബിജെപിക്ക് 276 സീറ്റ് നേടാനാകും. 339 മുതല്‍ 365 വരെ സീറ്റ് എന്‍ഡിഎ നേടാമെന്നാണ് ഇന്ത്യാ ടുഡേയുടെ പ്രവചനം. എന്‍ഡിഎ 306 സീറ്റുകളും, യുപിഎ 132ഉം മറ്റുള്ളവര്‍ 104 ഉം സീറ്റുകള്‍ നേടുമെന്നാണ് ടൈംസ് നൗവിന്റെ പ്രവചനം.എന്‍ഡിഎയുടെ മേധാവിത്വം പ്രകടമാക്കുന്നതാണ് റിപ്പബ്ലിക് ടിവിയുടെ രണ്ട് സര്‍വെകളും.

ജന്‍ കി ബാതുമായുള്ള എക്‌സിറ്റ് പോളില്‍ 306ഉം സീ വോട്ടറുമായി ചേര്‍ന്നുള്ള സര്‍വെയില്‍ 287 സീറ്റ് നേടുമെന്നും വ്യക്തമാക്കുന്നു. ഏറെ രാഷ്ട്രീയ ശ്രദ്ധയാകര്‍ഷിച്ച ബംഗാളിലും എന്‍ഡിഎക്ക് വന്‍ വിജയമാണ് എക്‌സിറ്‌റ് പോള്‍ ചൂണ്ടിക്കാട്ടുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, എന്നീ സംസ്ഥാനങ്ങളിലും ബിജെപിക്ക് വ്യക്തമായ മേല്‍ക്കൈ നേടാനാകുമെന്ന് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ ചൂണ്ടികാണിക്കുന്നു.

കര്‍ണാടകയിലും ബീഹാറിലും മോദി തരംഗം തന്നെയാകും പ്രകടമാകുക. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്നും പ്രവചനമുണ്ട്. എന്‍ഡിഎക്ക് 298 സീറ്റുകള്‍ ലഭിക്കുമെന്നാണ് ന്യൂസ് എക്‌സിന്റെ പ്രവചനം. ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളുള്ള ഉത്തര്‍പ്രദേശില്‍ 2014 ല്‍ നിന്ന് ഒട്ടു മോശമല്ലാത്ത പ്രകടനം ബിജെപി കാഴ്ച വെക്കുമെന്നാണ് സൂചന. കഴിഞ്ഞ തവണ 71 സീറ്റുകള്‍ നേടിയ ഉത്തര്‍പ്രദേശില്‍ ഇത്തവണയും ബിജെപിയുടെ ആധിപത്യമാകും പ്രകടമാകുക.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)