ക്രി​മി​ന​ല്‍ സം​ഘ​വും പോ​ലീ​സും തമ്മിലുണ്ടായ ഏ​റ്റു​മു​ട്ടലില്‍ രണ്ട് മരണം

Please follow and like us:
190kന്യൂ​ഡ​ല്‍​ഹി: ക്രി​മി​ന​ല്‍ സം​ഘ​വും പോ​ലീ​സും തമ്മിലുണ്ടായ ഏ​റ്റു​മു​ട്ടലില്‍ രണ്ട് മരണം. പ്ര​വീ​ണ്‍ ഗ​ലോ​ട്ട്, വി​കാ​സ് ദ​ലാ​ല്‍ എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ ഡ​ല്‍​ഹി​യി​ലെ ധ്വാ​ര്‍​ക മോ​ര്‍ മെ​ട്രോ സ്റ്റേ​ഷ​നു സ​മീ​പ​മാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്.

മരിച്ചവരുടെ പേരില്‍ കൊ​ല​പാ​ത​ക കേ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ നിരവധി കേസുകളുണ്ട്.സ്ഥ​ല​ക്ക​ച്ച​വ​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​മാ​ണ് ഏ​റ്റു​മു​ട്ട​ലി​ല്‍ ക​ലാ​ശി​ച്ച​ത്. വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ്ര​വീ​ണ്‍ ഗ​ലോ​ട്ട് സ​ഞ്ച​രി​ച്ച കാ​ര്‍ മ​റ്റൊ​രു കാ​റി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘം ത​ട​ഞ്ഞു.

പ്ര​വീ​ണി​നു നേ​രെ ഈ ​സം​ഘം നി​റ​യൊ​ഴി​ച്ചു. ആ​ക്ര​മ​ണ​ത്തി​ല്‍ പ്ര​വീ​ണ്‍ കൊ​ല്ല​പ്പെ​ട്ടു. മെ​ട്രോ സ്റ്റേ​ഷ​നു സ​മീ​പ​മു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് സം​ഘം സ്ഥലത്തെത്തി അക്രമികള്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.

പോ​ലീ​സ് വെ​ടി​വ​യ്പി​ല്‍ അ​ക്ര​മി​ക​ളി​ല്‍ ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ടു. ര​ണ്ടു പേ​ര്‍ ര​ക്ഷ​പെ​ട്ടു. ഇ​വ​ര്‍​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കൊ​ല്ല​പ്പെ​ട്ട ദ​ലാ​ല്‍ 2018 ല്‍ ​ഹ​രി​യാ​ന പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ല്‍​നി​ന്നും ര​ക്ഷ​പെ​ട്ട ആ​ളാ​ണ്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)