ഓഹരി വിപണിയില്‍ വന്‍ കുതിപ്പ് ; സെന്‍സെക്‌സ് 811 പോയിന്റ് ഉയര്‍ന്നു

Please follow and like us:
190k


മുംബൈ: ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്. സെന്‍സെക്‌സ് 900ഓളം പോയിന്റ് കുതിച്ചുയര്‍ന്നു. സെന്‍സെക്‌സ് 811 പോയിന്റ് ഉയര്‍ന്ന് 38741.89ലും നിഫ്റ്റി 242.10 പോയിന്റ് നേട്ടത്തില്‍ 11649.10ലുമാണ് വ്യാപാരം ആരംഭിച്ചത്.

യെസ് ബാങ്ക്, മാരുതി, എസ്ബിഐ, എല്‍റ്റി, റിലയന്‍സ്, ഇന്റസന്റ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാന്‍സ്, ടാറ്റ മോട്ടോര്‍സ്, ആക്‌സിസ് ബാങ്ക്, സണ്‍ ഫാര്‍മ, എച്ചഡിഎഫ്‌സി, വേദാന്ത, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ഹീറോ മോട്ടോര്‍കോപ്, ഏഷ്യന്‍ പെയിന്റ്‌സ്, ബാരതി എയര്‍ടെല്‍, പവര്‍ഗ്രിഡ്, കൊടക് ബാങ്ക്, ഐടിസി എന്നീ ഓഹരികള്‍ നേട്ടത്തിലാണ്.

ടിസിഎസ്, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ടെക്, ബജാജ് ഓട്ടോ എന്നീ ഓഹരികള്‍ നഷ്ടത്തിലുമാണ്.

കോഴിക്കോട് കുറുക്കന്റെ കടിയേറ്റ് 11 പേര്‍ക്ക് പരിക്ക്; കടിയേറ്റത് സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ക്ക്; സംഭവം കൊയിലാണ്ടിക്കടുത്ത് ഊരള്ളൂരില്‍; അക്രമി കുറുക്കനെ നാട്ടുകാര്‍ തല്ലിക്കൊന്നു
20 May 2019, 9:46 am
കോഴിക്കോട്: കോഴിക്കോട്ടെ ഊരള്ളൂരില്‍ കുറുക്കന്റെ കടിയേറ്റ് 11 പേര്‍ക്ക് പരിക്ക്. ഇന്നലെ രാത്രി ഏഴരയോടെ കൊയിലാണ്ടിക്കടുത്ത് ഊരള്ളൂരിലാണ് സംഭവം. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ക്കാണ് കടിയേറ്റത്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.

ആളുകളുടെ ബഹളം കേട്ട് ഓടിയെത്തിയര്‍ക്കെല്ലാം കുറുക്കന്റെ കടിയേറ്റു. ഏഴ് പുരുഷന്മാരും നാല് സ്ത്രീകളുമാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. മിക്കവര്‍ക്കും ദേഹമാസകലം കടിയേറ്റിട്ടുണ്ട്.നാട്ടുകാരെ ആക്രമിച്ച കുറുക്കനെ പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. കടിയേറ്റവര്‍ക്ക് പേ വിഷബാധയ്‌ക്കെതിരായി കുത്തിവെയ്‌പ്പ് നല്‍കി.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)