സന്ദര്‍ശനം ഫലപ്രദം, യൂറോപ്യന്‍ പര്യടനം കേരളത്തിന് ഏറെ ഗുണം ചെയ്യും; പിണറായി വിജയന്‍

Please follow and like us:
190kതിരുവനന്തപുരം: പന്ത്രണ്ട് ദിവസത്തെ വിദേശ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കണ്ടു. തന്റെ യൂറോപ്യന്‍ പര്യടനം കേരളത്തിന് ഏറെ ഗുണം ചെയ്യുമെന്നാണ് തിരിച്ചെത്തിയ ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത്.

സന്ദര്‍ശനം ഫലപ്രദമായിരുന്നുവെന്നും പ്രളയ പുനര്‍ നിര്‍മ്മാണത്തിന് നെതര്‍ലാന്‍ഡില്‍ നിന്നുള്ള മാതൃകകള്‍ കേരളം ഉള്‍ക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയ നിയന്ത്രണത്തിനും പ്രളയാനന്തര പുനരധിവാസത്തിനും മികച്ച മാതൃകകള്‍ വിദേശ രാജ്യങ്ങളിലുണ്ട്. പ്രളയം തടയാനും പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിനും നെതര്‍ലാന്‍ഡ് മികച്ച പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പ്രളയ പുനര്‍ നിര്‍മ്മാണത്തിന് അഡീഷണല്‍ ചീഫ് സെക്രട്ടറി ഉടന്‍ യോഗം വിളിച്ചു ചേര്‍ക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കൃഷി-വനപരിപാലനം മുതല്‍ പരിസ്ഥിതി മുന്‍നിര്‍ത്തിയുള്ള ടൂറിസം പദ്ധതികള്‍ക്ക് വരെയുള്ള വിവിധ സാധ്യതകള്‍ ചര്‍ച്ച ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. നെതര്‍ലാന്‍ഡില്‍ നിന്നുള്ള വ്യവസായികളുടെയും മറ്റ് സംരംഭകരുടേയും യോഗത്തില്‍ വ്യവസായ പ്രതിനിധികളുമായും ചര്‍ച്ച നടത്തിയെന്നും കേരളത്തിലെ വ്യവസായ മേഖലയുമായി സഹകരിക്കാനുള്ള സന്നദ്ധത അവര്‍ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന് പുറമെ ജല-കാര്‍ഷിക സമുദ്രതല സംരംഭങ്ങളില്‍ ഡച്ച്‌ കമ്ബനികളുടെ സഹായത്തോടെ വന്‍ കുതിച്ചുചാട്ടമാണ് കേരളം ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)