കിഫ്ബി ബോണ്ട്; ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

Please follow and like us:
190k



തിരുവനന്തപുരം: കിഫ്ബി ബോണ്ടുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എസ്‌എന്‍സി ലാവ്‌ലിനുമായി ബന്ധമുള്ള കമ്ബനിക്കാണു കിഫ്ബി ബോണ്ട് നല്‍കിയതെന്നു പറയുന്നതു ചില പ്രത്യേക മാനസികാവസ്ഥയുടെ ഭാഗമായുള്ള ആക്ഷേപമാണ്. കിഫ്ബി ബോണ്ട് സുതാര്യമല്ലെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ തയാറാകാത്തതിനാലാണ്. മസാല ബോണ്ടില്‍ നല്‍കുന്ന പലിശ 9.723% ആണ്. ഇത് ആഭ്യന്തര വിപണിയില്‍ ഇറക്കാന്‍ ആലോചിച്ചിരുന്നു. എല്ലാ വായ്പയ്ക്കും നിശ്ചിത കാലയളവില്‍ നിശ്ചിത ശതമാനം പലിശ നല്‍കേണ്ടിവരും. അവസാന ഘട്ടത്തിലാണു മുതലിലേക്കു പണം കൂടുതല്‍ നല്‍കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.

മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷന്‍ പരിപാടിയായ ‘നാം മുന്നോട്ടി’ന്റെ ഉത്തരവാദിത്തം പബ്ലിക് റിലേഷന്‍സ് വകുപ്പി(പിആര്‍ഡി)നാണെന്നും നാളെയും അതങ്ങനെയായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചിത്രീകരണ സ്ഥലം മാത്രമാണ് മാറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)