ഒ​രാ​ഴ്ച​യ്ക്കി​ടെ ര​ണ്ടാം ത​വ​ണ​യും എ​വ​റ​സ്റ്റ് കൊ​ടു​മു​ടി കീ​ഴ​ട​ക്കി കാ​മി ഋ​ത

Please follow and like us:
190k


കാ​ഠ്മ​ണ്ഡു: ഒ​രാ​ഴ്ച​യ്ക്കി​ടെ ര​ണ്ടാം ത​വ​ണ​യും എ​വ​റ​സ്റ്റ് കൊ​ടു​മു​ടി കീ​ഴ​ട​ക്കി നേ​പ്പാ​ള്‍ സ്വ​ദേ​ശി കാ​മി ഋ​ത ഷെ​ര്‍​പ്പ. ചൊ​വ്വാ​ഴ്ച 24-ാം ത​വ​ണ​യും എ​വ​റ​സ്റ്റ് ക​യ​റി​യാ​ണ് കാ​മി റി​ക്കാ​ര്‍​ഡ് ബു​ക്കി​ല്‍ ത​ന്‍റെ പേ​ര് ഒ​ന്നു​കൂ​ടി തി​രു​ത്തി എ​ഴു​തി​യ​ത്. രാ​വി​ലെ ആ​റ​ര​യോ​ടെ നേ​പ്പാ​ള്‍ വ​ശ​ത്തു​നി​ന്നാ​ണ് കാ​മി എ​വ​റ​സ്റ്റി​നു മു​ക​ളി​ലെ​ത്തി​യ​ത്. മേ​യ് പ​തി​ന​ഞ്ചി​ന് കാ​മി 23-ാം ത​വ​ണ എ​വ​റ​സ്റ്റി​ല്‍ എ​ത്തി​യി​രു​ന്നു.

ര​ണ്ടു ദ​ശ​ക​ത്തോ​ള​മാ​യി എ​വ​റ​സ്റ്റ് ആ​രോ​ഹ​ക​ര്‍​ക്ക് വ​ഴി​കാ​ട്ടി​യാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​ണ് ഷെ​ര്‍​പ്പ. സൊ​ലു​കും​ഭു ജി​ല്ല​യി​ലെ താ​മെ സ്വ​ദേ​ശി​യാ​ണ് കാ​മി.

പ​ര്‍​വ​താ​രോ​ഹ​ക​ര്‍​ക്ക് വ​ഴി​കാ​ട്ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഭൂ​രി​ഭാ​ഗം ത​വ​ണ​യും കാ​മി കൊ​ടു​മു​ടി ക​യ​റി​യ​ത്. കാ​ഞ്ച​ന്‍​ജം​ഗ, ചൊ ​ഒ​യു, ലോ​ട്സെ, അ​ന്ന​പു​ര്‍​ണ തു​ട​ങ്ങി​യ കൊ​ടു​മു​ടി​ക​ള്‍ ഇ​തി​ന​കം​ത​ന്നെ കാ​മി കീ​ഴ​ട​ക്കി​ക്ക​ഴി​ഞ്ഞു.

1994-ല്‍ 24 ​വ​യ​സ് മാ​ത്രം പ്രാ​യ​മു​ള്ള​പ്പോ​ഴാ​ണ് കാ​മി ആ​ദ്യ​മാ​യി എ​വ​റ​സ്റ്റ് കീ​ഴ​ട​ക്കി​യ​ത്. അ​മേ​രി​ക്ക കേ​ന്ദ്ര​മാ​യ ആ​ല്‍​പൈ​ന്‍ അ​സെ​ന്‍റ്സ് ക​ന്പ​നി​ക്കു വേ​ണ്ടി​യാ​ണ് കാ​മി ഗൈ​ഡാ​യി ജോ​ലി ചെ​യ്യു​ന്ന​ത്. നേ​പ്പാ​ളി​ലെ പ​ര്‍​വ​ത മേ​ഖ​ല​യി​ല്‍ ജീ​വി​ക്കു​ന്ന പ്ര​ത്യേ​ക ഗോ​ത്ര​വ​ര്‍​ഗ​മാ​ണ് കാ​മി ഉ​ള്‍​പ്പെ​ടു​ന്ന ഷെ​ര്‍​പ്പ​ക​ള്‍.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)