കസ്റ്റഡി മരണം: പോലീസ് ഭാഷ്യം അവിശ്വസനീയം – ജോഷി ഫിലിപ്പ്

Please follow and like us:
190k

മണർകാട് പോലീസ് സ്റ്റേഷൻ ശുചിമുറിയിൽ പ്രതി തൂങ്ങി മരിച്ചതായ വാർത്ത അവിശ്വസനീയമാണെന്നും, സംഭവത്തിൽ വലിയ ദുരൂഹതയുണ്ടെന്നും ഡി.സി.സി. പ്രസിഡൻറ് ജോഷി ഫിലിപ്പ് പറഞ്ഞു. മണർകാട് പോലീസ് സ്റ്റേഷനിലേയ്ക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കസ്റ്റഡിയിലെടുത്ത പ്രതിയ്ക്കെതിരെ യാതൊരുവിധ കേസുകളും പോലീസ് എടുത്തിട്ടില്ല. നിരവധി പോലീസ് ഉദ്യോഗസ്ഥരും, പൊതുജനങ്ങളും സ്റ്റേഷനിലുള്ള സമയത്ത് പ്രതി തൂങ്ങി മരിച്ച വിവരം മണിക്കൂറുകൾ കഴിഞ്ഞാണ് അറിഞ്ഞതെന്ന പോലീസ് വാദം കളവാണ്. പ്രതിയെ കാണാതായ ശേഷം ഒരു മണിക്കൂറോളം നാട്ടിൽ അന്വേഷിച്ച പോലീസ് എന്തുകൊണ്ടാണ് സ്റ്റേഷനിലെ സി.സി.റ്റി.വി. ദൃശ്യങ്ങൾ ഈ സമയത്ത് പരിശോധിച്ച് രക്ഷപ്പെട്ടതെങ്ങനെയെന്ന് അറിയുവാൻ ശ്രമിക്കാഞ്ഞതെന്ന് വ്യക്തമാക്കണം.

മൃതദേഹം മെഡിക്കൽ കോളേജിൽ എത്തിച്ചു കഴിഞ്ഞും മണർകാട് സ്റ്റേഷനിലെ ഔദ്യോഗിക ഫോണിൽ നിന്നും പ്രതിയുടെ വീട്ടുകാരെ വിളിച്ച് നവാസ് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടെന്നും, വീട്ടിലെത്തിയോയെന്ന് അന്വേഷിച്ചെന്നും വീട്ടുകാർ പറയുന്നു. മൃതദേഹം അതീവ രഹസ്യമായി സ്റ്റേഷനിൽ നിന്നും നീക്കം ചെയ്തതിലും സംശയമുണ്ട്. ഈ സംഭവങ്ങൾ കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്നതാണ്. ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിയ്ക്കണമെന്നും ജോഷി ഫിലിപ്പ് ആവശ്യപ്പെട്ടു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാമ്പാടി, ഡി.സി.സി.സെക്രട്ടറി ബാബു.കെ.കോര, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് മാത്തച്ചൻ താമരശ്ശേരി, സാബു ചെറിയാൻ എന്നിവർ പ്രസംഗിച്ചു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)