വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം 50,000 കടന്നു ,വി കെ. ശ്രീകണ്ഠന്റെ ഭൂരിപക്ഷം കാല്‍ ലക്ഷത്തിനപ്പുറത്തേക്ക് ; വടകരയില്‍ കെ. മുരളീധരന്‍ ലീഡ് വര്‍ദ്ധിപ്പിക്കുന്നു

Please follow and like us:
190k



ആലപ്പുഴ : ആലപ്പുഴയില്‍ എംഎ ആരിഫ് ലീഡ് ചെയ്യുന്നു. കേരളത്തില്‍ ഒരു സീറ്റില്‍ മാത്രമാണ് എല്‍ഡിഎഫിന് ഇപ്പോള്‍ ലീഡുള്ളത്. കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രനും എറണാകുളത്ത് ഹൈബി ഈഡനും ലീഡ് ഉയര്‍ത്തുന്നു.

ഇരുപതിനായിരത്തിലധികമാണ് ഇപ്പോള്‍ പ്രേമചന്ദ്രന്റെ ലീഡ്. ഹൈബി ഈഡനും ഇരുപതിനായിരത്തിലധികം വോട്ടുകള്‍ക്ക് മുന്നിലാണ്.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം 50,000 കടന്നു.പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ. ശ്രീകണ്ഠന്‍ 28,359 വോട്ടകള്‍ക്ക് മുന്നില്‍ നില്‍ക്കുന്നു .

ശക്തമായ മത്സരം നടക്കുന്ന വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ ലീഡ് വര്‍ദ്ധിപ്പിക്കുന്നു.

നിലവില്‍ 7455 വോട്ടുകള്‍ക്കാണ് ഇപ്പോള്‍ മുരളീധരന്‍ മുന്നില്‍ നില്‍ക്കുന്നത്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)