ജനപക്ഷം ബന്ധം ബിജെപിയ്ക്ക് വിനയായി പൂഞ്ഞാറിൽ സുരേന്ദ്രന് മൂന്നാംസ്ഥാനം തന്നെ

Please follow and like us:
190k

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പരാജയം പിസി ജോര്‍ജ്ജ് എംഎല്‍എയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ജനപക്ഷത്തിന്റെ പിന്തുണയില്‍ വന്‍ിജയം നേടുമെന്നായിരുന്നു പിസിയുടെ നിലപാടെങ്കിലും സുരേന്ദ്രന് ഏറ്റവും കുറവ് വോട്ട് പൂഞ്ഞാര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു. പിസി ജോര്‍ജ്ജിന്റെ വാര്‍ഡില്‍ നിന്നും സുരേന്ദ്രന് ലഭിച്ചതാകട്ടെ 18 വോട്ടുകളാണ്. ശബരിമല വിഷയത്തിലുള്ള ഇടപെടലും പത്തനംതിട്ട മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമുള്ള പിസി ജോര്‍ജ്ജ് എംഎല്‍എയുടെ പിന്തുണയും കൊണ്ട് വിജയിക്കാമെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ പരാജയത്തിനൊപ്പം പതിവുപോലെ മൂന്നാംസ്ഥാനത്തേയ്ക്ക്തന്നെ ബിജെപി കെ സുരേന്ദ്രന്‍ പിന്തള്ളപ്പെട്ടു. 45000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സുരേന്ദ്രന്‍ വിജയിക്കുമെന്നായിരുന്നു പിസി ജോര്‍ജ്ജിന്റെ പ്രഖ്യാപനം. എന്നാല്‍ സ്വന്തം തട്ടകമായ പൂഞ്ഞാറില്‍ പോലും നേരിയ ലീഡ് വാങ്ങിക്കൊടുക്കാന്‍ പിസി ജോര്‍ജ്ജിന്റെ ജനപക്ഷത്തിന് കഴിഞ്ഞില്ല. അതുമാത്രമല്ല, സുരേന്ദ്രന് ഏറ്റവും കുറവ് വോട്ട് ലഭിച്ച മണ്ഡലമെന്ന പ്രത്യേകതയും പൂഞ്ഞാര്‍ മണ്ഡലത്തിന് ലഭിച്ചു. 30990 വോട്ടുകള്‍ മാത്രമാണ് ജോര്‍ജ്ജിന്റെ പിന്തുണകൂടി ലഭിച്ചെങ്കിലും മണ്ഡലത്തില്‍ സുരേന്ദ്രന് നേടാനായത്. അടൂര്‍ മണ്ഡലത്തില്‍ മാത്രമാണ് ബിജെപിയ്ക്ക് അല്‍പമെങ്കിലും നേട്ടമുണ്ടാക്കാനായത്. ഇവിടെ യുഡിഎഫ് മൂന്നാംസ്ഥാനത്താണ്. അതേസമയം ഇവിടെ പി.സി ജോര്‍ജ്ജിന് സ്വാധീനമില്ലതാനും. ശബരിമല വിഷയത്തില്‍ ബിജെപിയ്‌ക്കൊപ്പം നിലപാട് സ്വീകരിക്കുകയും പിന്നീട് എന്‍ഡിഎ ഘടകകക്ഷിയാവുകയും ചെയ്തുവെങ്കിലും പിസി ജോര്‍ജ്ജിന്റെ ജദനപക്ഷത്തെക്കൊണ്ട് ബിജെപിയ്ക്ക് കാര്യമായ നേട്ടങ്ങളുണ്ടാക്കാനായില്ല. 2014-നേക്കാളും ഒരുലക്ഷത്തിലധികം വോട്ട് നേടാനായെങ്കിലും അതിന് പിന്നില്‍ പിസി ജോര്‍ജ്ജിന്റെ കാര്യമായ ഇടപെടലുണ്ടെന്ന് ബിജെപി വിശ്വസിക്കുന്നുമില്ല. ജോര്‍ജ്ജിനെ മുന്നണിയിലെടുത്തത് ഗുണകരമായില്ലെന്ന് നേരത്തെ തന്നെ മുന്നണിയില്‍ വിവാദമുയര്‍ന്നിരുന്നു. പാലായിലെ ഉപതെരഞ്ഞെടുപ്പില്‍ മകനെ മല്‍സരിപ്പിക്കാനുള്ള നീക്കവും ബിജെപിയില്‍ എതിര്‍പ്പിന് ഇടയാക്കിയിരുന്നു. ഇതോടെ പിസി ജോര്‍ജ്ജ് എന്‍ഡിഎയില്‍ ചേര്‍ന്നതിന്റെ ഗുണം ലഭിച്ചത് യുഡിഎഫിനാണെന്ന് വിലയിരുത്തപ്പെടുന്നത്. മുസ്ലീം സമുദായത്തിന്റെ പിന്തുണ പൂര്‍ണമായും പിസി ജോര്‍ജ്ജിന് നഷ്ടമാവുകയും ചെയ്തുകഴിഞ്ഞു. എന്‍ഡിഎ.യില്‍ പിസി ജോര്‍ജ്ജിന് ഇനി എന്തു ഭാവി എന്നത് ചോദ്യചിഹ്നമായി മാറുകയാണ്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)