കോട്ടയത്തെ വിജയം മാണി സാറിനോടുള്ള ആദരവും ജോസ് കെ. മാണിക്കുള്ള അംഗീകാരവും : യൂത്ത്ഫ്രണ്ട്

Please follow and like us:
190k


ഭരണങ്ങാനം: കോട്ടയം പർലമെന്റ് മണ്ഡലത്തിൽ തോമസ് ചാഴികാടന്റെ ഉജ്ജ്വല വിജയത്തിന് പിന്നിൽ അന്തരിച്ച കെ. എം മാണി സാറിനോടുള്ള ആദരവും, ജോസ്.കെ. മാണിയുടെ നേതൃത്വ മികവിനുള്ള അംഗീകാരവുമാണെന്ന് യൂത്ത് ഫ്രണ്ട് (എം) ഭരണങ്ങാനം മണ്ഡലം കമ്മിറ്റി. പ്രചരണ വേളയിൽ ഉടനീളം ഇടതു പക്ഷം ഉന്നയിച്ച ആരോപണങ്ങൾ മണ്ഡലത്തെ അനാഥമാക്കിയെന്നും, കോട്ടയത്ത് നടപ്പാക്കാൻ പോകുന്നത് വൺ എം. വൺ ഐഡിയ ആണെന്നുമൊക്കെ ആക്ഷേപിച്ചവരെ ജനം പുച്ഛിച്ചു തള്ളിയതിന്റെ ഫലമാണ് ഒരു ലക്ഷത്തിനു മുകളിലുള്ള ഭൂരിപക്ഷം. കേന്ദ്ര മന്ത്രിക്ക് ഒരു വോട്ട് എന്ന മുദ്രാവാക്യവും റബർ കർഷകരുടെ രക്ഷകൻ എന്ന പരിവേഷവും, കേരളാ കോൺഗ്രസ് ബന്ധങ്ങൾ തുണയ്ക്കുമെന്നു മൊക്കെ അപവാദ പ്രചരണങ്ങൾ നടത്തിയ ബി.ജെ.പി സ്ഥാനാർത്ഥിയെയും ജനം തിരസ്കരിച്ചു. ഈ വിജയത്തോടെ ജോസ് കെ. മാണി എം.പി പാർട്ടിയുടെ നേതൃത്വം ഏറ്റെടുക്കണമെന്ന വികാരം പ്രവർത്തക്കിടയിൽ കുറച്ച് കൂടി സജീവമായിട്ടുണ്ട്. യു ഡി.എഫ് സംവിധാനത്തിന്റെ കൂട്ടായ്മയുടെ വിജയമാണ് കോട്ടയത്തേതും, കേരളമൊട്ടാകെയെന്നും യോഗം വിലയിരുത്തി. മണ്ഡലം പ്രസിഡന്റ് ആകാശ് തെങ്ങും പളളിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് രാജേഷ് വാളിപ്ലാക്കൽ ഉദ്ഘാടനം ചെയ്തു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)