നിങ്ങളാണ് രാഹുല്‍ ഗാന്ധിയെക്കാള്‍ മികച്ച ഫൈറ്റര്‍… സല്യൂട്ട് ബ്രോ; രമ്യ ഹരിദാസിനെ അഭിനന്ദിച്ച്‌ കവി കലേഷ്

Please follow and like us:
190k

ആലത്തൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ മികച്ച വിജയം നേടിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അഭിനന്ദിച്ച്‌ കവി എസ്. കലേഷ്. രാഹുലിനെക്കാള്‍ മികച്ച ഫൈറ്ററാണ് രമ്യയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പിന്നോട്ടു പായിക്കാനൊരുങ്ങുന്നവരുടെ മുന്‍പില്‍ നിങ്ങളുടെ പ്രാതിനിധ്യവും ഇടപെടലും രൂപപ്പെടുത്തുന്ന ഒരു പുതിയ രാഷ്ട്രീയം എങ്ങനെയാകുമെന്ന് ഉറ്റുനോക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു.

158968 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രമ്യ ജയിച്ചു കയറിയത്.

എസ്. കലേഷും രമ്യ ഹരിദാസും തമ്മില്‍ ഒരു സാമ്യതയുണ്ട്. ഇരുവരെയും കേരളത്തിന് സുപരിചിതരാക്കിയതില്‍ മുഖ്യപങ്കുവഹിച്ചത് എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്താണ്.ദീപ നിശാന്ത് തന്റെ കവിത മോഷ്ടിച്ചതായി ആരോപിച്ച്‌ കൊണ്ട് തെളിവ് സഹിതം ഫേസ്ബുക്കിലൂടെ രംഗത്ത് വന്നതോടെയയാണ് യുവകവി എസ്. കലേഷ് ശ്രദ്ധേയനാകുന്നത്. രമ്യ ഹരിദാസിന്റെ പ്രചാരണ രീതിയെ പരിഹസിച്ച്‌ ദീപ നിശാന്ത് രംഗത്തെത്തിയതോടെയാണ് രമ്യയും ജനഹൃദയങ്ങളില്‍ കയറിക്കൂടിയത്.

കലേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

‘രമ്യാ ഹരിദാസ്, നിങ്ങള്‍ ചരിത്രമാണ്. ദാക്ഷായണി വേലായുധന്‍ അംഗമായിരുന്ന ഭരണഘടനാ നിര്‍മ്മാണസഭയില്‍ നിന്ന് മുന്നോട്ടോടിയ കാലം, പിന്നോട്ടുപായിക്കാനൊരുങ്ങുന്നവരുടെ മുന്‍പില്‍ നിങ്ങളുടെ പ്രാതിനിധ്യവും ഇടപെടലും രൂപപ്പെടുത്തുന്ന ഒരു പുതിയ രാഷ്ട്രീയം എങ്ങനെയാകുമെന്ന് ഉറ്റുനോക്കുന്നു. ഇവിടെ ജയിച്ചുവന്നവരില്‍ നിങ്ങളാണ് രാഹുല്‍ ഗാന്ധിയെക്കാള്‍ മികച്ച ഫൈറ്റര്‍. സല്യൂട്ട് ബ്രോ’

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)