കേരളാ കോൺഗ്രസ്സ് ചെയർമാനെ ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കണം . ജോസ് കെ മാണിക്ക് പൂർണ്ണ പിന്തുണ പ്രവാസി കേരളാ കോൺഗ്രസ്

Please follow and like us:
190k

ലണ്ടൻ . കേരള രാഷ്ട്രീയത്തിലെ അതികായനും , കേരള കോൺഗ്രസ് പാർട്ടിയുടെ ചെയർമാനും ആയിരുന്ന കെ എം മാണി അന്തരിച്ച തു മൂലം ഒഴിവു വന്ന പാർട്ടിയുടെ ചെയർമാൻ സ്ഥാനത്തേക്ക് ജനാധിപത്യ രീതിയിൽ എത്രയും പെട്ടന്ന് തിരഞ്ഞെടുപ്പ് നടത്തണമെന്ന് പ്രവാസി കേരളാ കൊണ്ഗ്രെസ്സ് ( എം ) ഗ്ലോബൽ സമിതി ആവശ്യപ്പെട്ടു . കഴിഞ്ഞ അരനൂറ്റാണ്ടിലേറെ തന്റെ ചോരയും നീരും നൽകി കെ എം മാണിസാർ പടുത്തുയർത്തിയ കേരളാ കോൺഗ്രസ്സ് പ്രസ്ഥാനത്തെ കുതന്ത്രങ്ങളിൽ കൂടിയും , വളഞ്ഞ വഴികളിൽ കൂടിയും പിടിച്ചെടുക്കാൻ ചിലർ നടത്തുന്ന ശ്രമങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാൻ ആവില്ല , പാർട്ടിയുടെ സംസ്ഥാന കമ്മറ്റി എത്രയും വേഗം വിളിച്ചു കൂട്ടി ജനാധിപത്യ രീതിയിൽ തിരഞ്ഞെടുപ്പ് നടത്തണം . സ്വർഗീയനായ മാണിസാറിന്റെ മനസിനൊപ്പമാകണം തീരുമാനങ്ങൾ , മാണിസാറിന്റെ ആത്മാവിനു മുറിവേൽക്കുന്ന രീതിയിൽ ചിലർ നടത്തുന്ന പ്രതികരണങ്ങളും പ്രവർത്തികളും അവസാനിപ്പിക്കണം . പ്രവർത്തകരുടെയും , ഭൂരിപക്ഷത്തിന്റെയും അടിസ്ഥാനത്തിൽ ആകണം തിരഞ്ഞെടുപ്പ് . മാണിസാർ ജീവിച്ചിരുന്നപ്പോഴും അവസാനമായി കോട്ടയത്തെ പാർലമെന്റ് സ്ഥാനാർഥിയായി തോമസ് ചാഴികാടനെ പ്രഖ്യാപിച്ചതും ഒക്കെ ഈ രീതിയിൽ ആണ് . അല്ലാതെ സ്വയം പ്രഖ്യാപിതരായി സ്വാർത്ഥ താൽപര്യങ്ങൾക്കായി പാർട്ടിയെയും പ്രവർത്തകരെയും ബലീ കൊടുക്കുവാൻ അനുവദിക്കുകയില്ല .പാർട്ടിയെ ഒറ്റകെട്ടായി നയിക്കാൻ കഴിവും പ്രാപ്തിയുമുള്ള കേരളാ കൊണ്ഗ്രെസ്സ് പാർട്ടി വൈസ് ചെയർമാൻ ജോസ് കെ മാണി എം പി യുടെ എല്ലാ പ്രവർത്തനങ്ങൾക്കും സമ്പൂർണ്ണ പിന്തുണ നൽകുന്നതായി പ്രവാസി കേരള കൊണ്ഗ്രെസ്സ് ഗ്ലോബൽ സമിതി ഭാരവാഹികൾ പറഞ്ഞു . ഗ്ലോബൽ ഭാരവാഹികളായ യു കെ ഘടകം പ്രസിഡന്റ് ഷൈമോൻ തോട്ടുങ്കൽ , ഓസ്‌ട്രേലിയ ഘടകം പ്രസിഡന്റ് റജി പാറക്കൻ , അമേരിക്കൻ ഘടകം പ്രസിഡന്റ് ജെയ്‌ബു കുളങ്ങര , അയർലൻഡ് ഘടകം പ്രസിഡന്റ് രാജു കുന്നക്കാട്ട് , യു എ ഇ ഘടകം പ്രസിഡന്റ് എബ്രഹാം പി സണ്ണി . ന്യൂസിലാൻഡ് ഘടകം പ്രസിഡന്റ് ബിജോമോൻ ചേന്നാത് , ഖത്തർ ഘടകം പ്രസിഡന്റ് ജോൺ സി എബ്രഹാം എന്നിവർ സംയുക്ത പ്രസ്താവനയിൽ ആണ് ഇക്കാര്യം ആവശ്യപ്പെട്ടത് . വൻ ഭൂരിപക്ഷത്തിൽ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട തോമസ് ചാഴികാടനെ നേതാക്കൾ അനുമോദിച്ചു .

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)