കാര്‍മേഘങ്ങള്‍ ചില റഡാറുകളെ മറയ്ക്കും; മോദിയുടെ റഡാര്‍ തിയറിയെ പിന്തുണച്ച്‌ കരസേനാ മേധാവി

Please follow and like us:
190k

കണ്ണൂര്‍: മോദിയുടെ വിവാദമായ റഡാര്‍ തിയറിയെ പിന്തുണച്ച്‌ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. കാര്‍മേഘങ്ങള്‍ക്കിടയില്‍ പെടുന്ന യുദ്ധവിമാനങ്ങളെ കണ്ടെത്താന്‍ കഴിയാത്ത റഡാറുകളും ഉണ്ടെന്ന് റാവത്ത് പറഞ്ഞു.ഇത് റഡാറുകളുടെ സാങ്കേതിക വിദ്യ അനുസരിച്ചു വ്യത്യാസപ്പെട്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബാലാക്കോട്ട് ആക്രമണം കാര്‍മേഘമുള്ള സമയത്ത് നടത്താന്‍ താന്‍ നിര്‍ദേശിച്ചിരുന്നു എന്ന നരേന്ദ്ര മോദിയുടെ പ്രസ്താവന ശ്രദ്ധയില്‍ പെടുത്തിയപ്പോഴായിരുന്നു പ്രതികരണം.

പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ വേറെയും തീവ്രവാദ പരിശീലന കേന്ദ്രങ്ങളുണ്ട് എന്ന വിവരമുണ്ട്. ബാലാക്കോട്ടെ കേന്ദ്രത്തില്‍ നിന്ന് അതിര്‍ത്തി കടന്ന് അക്രമം ഉണ്ടായതു കൊണ്ടാണ് അവിടെ മാത്രം പ്രത്യാക്രമണം നടത്തിയത്. പുല്‍വാമ ആക്രമണം ഇന്ത്യന്‍ സൈന്യത്തിന്റെ അന്തസ്സിനെ ബാധിച്ചിട്ടില്ല. അത്തരത്തിലുള്ള ഒരു നടപടി കൊണ്ടും അത് ഇല്ലാതാക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)