രമ്യ പാര്‍ലമെന്റില്‍ എത്തുന്നത് അപൂര്‍വ ബഹുമതിയുമായി; മൂന്നു പതിറ്റാണ്ടിന് ഇപ്പുറം കേരളത്തില്‍ നിന്ന് കോണ്‍​ഗ്രസിന്റെ വനിതാ പ്രതിനിധി

Please follow and like us:
190k

കൊ​ച്ചി: ഇടതുകോട്ടയായ ആലത്തൂരില്‍ സിപിഎമ്മിന് കനത്ത പ്രഹരമേല്‍പ്പിച്ച്‌ വിജയം നേടിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് ഈ ദിവസങ്ങളില്‍ ഏറ്റവുമധികം വാര്‍ത്തകളില്‍ ഇടം നേടിയ ആളുകളില്‍ ഒരാളാണ് എന്ന കാര്യത്തില്‍ സംശയമില്ല. ഇടതുകോട്ട തകര്‍ത്തു എന്നതിലുപരി മറ്റു ചില നേട്ടങ്ങള്‍ കൂടി ഇത്തവണ കേരളത്തില്‍ നിന്നുളള ഏക വനിത എംപി കൂടിയായ രമ്യ ഹരിദാസിന് അവകാശപ്പെട്ടതാണ്. കോണ്‍​ഗ്രസ് പാര്‍ട്ടിക്ക് 28വര്‍ഷത്തിന് ശേഷം സംസ്ഥാനത്ത് നിന്ന് കിട്ടിയ ആദ്യ വനിത എം പി കൂടിയാണ് രമ്യഹരിദാസ്.

വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​മു​മ്ബ് ര​ണ്ടു​ത​വ​ണ പാ​ര്‍​ല​മെന്റിലെത്തിയ സാ​വി​ത്രി ല​ക്ഷ്മ​ണ​നാ​ണ് ഇ​വ​രു​ടെ മു​ന്‍​ഗാ​മി. 1989ല്‍ ​സിപിഎ​മ്മി​ലെ സി ഒ പൗലോസിനെയും 1991ല്‍ ​എ ​പി കു​ര്യ​നെ​യും തോ​ല്‍​പി​ച്ചാ​ണ് അ​വ​ര്‍ ച​രി​ത്ര​വ​നി​ത​യാ​യ​ത്. 2008ലെ ​മ​ണ്ഡ​ലം പു​നഃ​ക്ര​മീ​ക​ര​ണ​ത്തോ​ടെ ചാ​ല​ക്കു​ടി മ​ണ്ഡ​ല​മാ​യി മാ​റി​യ മു​കു​ന്ദ​പു​ര​മാ​യി​രു​ന്നു സാ​വി​ത്രി​യു​ടെ ത​ട്ട​കം.

ഇ​വ​ര്‍​ക്കു​ശേ​ഷം കോ​ണ്‍​ഗ്ര​സി​ലെ വ​നി​ത​നേ​താ​ക്ക​ള്‍ പ​ല​രും ലോ​ക്സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​മാ​യി​രു​ന്നു വി​ധി. 1996ല്‍ ​അ​ന്ന​ത്തെ ഒ​റ്റ​പ്പാ​ലം മ​ണ്ഡ​ല​ത്തി​ല്‍ സി പി ​എ​മ്മി​ലെ എ​സ് അ​ജ​യ​കു​മാ​റി​നെ​തി​രെ പോ​രാ​ടി​യ കെ കെ വി​ജ​യ​ല​ക്ഷ്മി, 1999ലെ​യും 2004ലെ​യും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എം ടി പ​ത്മ (പാ​ല​ക്കാ​ട്, വ​ട​ക​ര), 2004ല്‍ ​കെ എ തു​ള​സി (ഒ​റ്റ​പ്പാ​ലം), പ​ത്മ​ജ വേ​ണു​ഗോ​പാ​ല്‍ (മു​കു​ന്ദ​പു​രം), 2009ല്‍ ​കാ​സ​ര്‍​കോ​ട്ട്​ മ​ത്സ​രി​ച്ച ഷാ​ഹി​ദ ക​മാ​ല്‍, 2014ല്‍ ​അ​ഡ്വ ബി​ന്ദു കൃ​ഷ്ണ(​ആ​റ്റി​ങ്ങ​ല്‍), ഷീ​ബ (ആ​ല​ത്തൂ​ര്‍) എ​ന്നി​വ​രാ​യി​രു​ന്നു കോ​ണ്‍​ഗ്ര​സി​നു​വേ​ണ്ടി മ​ത്സ​രി​ച്ച്‌ തോ​റ്റ​ത്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)