ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്നെ വിജയിപ്പിച്ച വയനാട്ടിലെ വോട്ടര്‍മാരോട് രാഹുല്‍ ട്വിറ്ററിലൂടെ പറഞ്ഞത്; വൈറലായി പോസ്റ്റ്

Please follow and like us:
190k

ന്യൂഡല്‍ഹി: ( 25.05.2019) വൈറലായി വയനാട്ടിലെ വോട്ടര്‍മാരെ പരാമര്‍ശിച്ചുകൊണ്ടുള്ള രാഹുലിന്റെ ട്വീറ്റ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്നെ വിജയിപ്പിച്ച വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് മലയാളത്തില്‍ നന്ദി അറിയിച്ചുകൊണ്ടുള്ള രാഹുലിന്റെ ട്വീറ്റാണ് വൈറലായിരിക്കുന്നത്. രാജ്യത്തെ ജനങ്ങളുടെ തീരുമാനം ബഹുമാനിക്കുന്നുവെന്ന് ട്വിറ്ററില്‍ കുറിച്ച രാഹുല്‍ എല്ലാ പ്രവര്‍ത്തകരുടെയും കഠിനാധ്വാനത്തിന് നന്ദി പറയുകയും ചെയ്തു.

Rahul Gandhi – Wayanad@RGWayanadOffice

രാജ്യത്തെ ജനങ്ങളുടെ തീരുമാനത്തെ ഞാൻ ബഹുമാനിക്കുന്നു.

വിജയിച്ച എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ

നിങ്ങളുടെ പ്രതിനിധിയായി എന്നെ തിരഞ്ഞെടുത്ത വയനാട്ടിലെ എല്ലാ ജനങ്ങൾക്കും നന്ദി പറയുന്നു

എല്ലാ കോൺഗ്രസ്സ് പ്രവർത്തകർക്കും അവരുടെ കഠിനാധ്വാനത്തിനും പരിശ്രമത്തിനും ഞാൻ നന്ദി അറിയിക്കുന്നു4,7253:31 PM – May 24, 2019Twitter Ads info and privacy1,145 people are talking about thisപൊതുതെരഞ്ഞെടുപ്പില്‍ രണ്ടിടത്തായി മത്സരിച്ച രാഹുല്‍ അമേത്തിയില്‍ ബി ജെ പിയിലെ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടെങ്കിലും വയനാട്ടില്‍ നാല് ലക്ഷത്തിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. കേരള ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിന് വിജയിച്ച രാഹുല്‍ വയനാട്ടില്‍ നിന്ന് നേടിയത് 4,31,770 വോട്ടുകളായിരുന്നു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)