പിജെ ജോസഫ് നേതാവും ജോസ് കെ മാണി ചെയർമാനും ആകണം കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ഡാന്റീസ് കൂനാനിയ്ക്കൽ

Please follow and like us:
190k

പാലാ: കെഎം മാണി സാറിൻറെ വേർപാടിന് പശ്ചാത്തലത്തിൽ കേരള കോൺഗ്രസ് (എം) പാർട്ടിയുടെ നിയമസഭാകക്ഷി നേതാവായി പി ജെ ജോസഫ് എംഎൽഎയും, പാർട്ടി ചെയർമാനായി ജോസ് കെ. മാണി എം.പിയും തിരഞ്ഞെടുക്കപ്പെടണമെന്ന് കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ഡാന്റീസ് കൂനാനിയ്ക്കൽ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

നിയമസഭയിൽ സി.എഫ് തോമസ്, മോൻസ് ജോസഫ്, എൻ. ജയരാജ്, റോഷി അഗസ്റ്റിൻ എന്നിവരുടെ കൂട്ടായ പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും കെ എം മാണി സാറിന്റെ അഭാവത്തെ കൂട്ടായ ടീം വർക്കോ ടെ പരിഹരിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. അനാരോഗ്യത്തിന്റെ പശ്ചാത്തലത്തിൽ കെ.എം മാണിസാർ ചെയർമാനായിരിക്കേ വർക്കിംഗ് ചെയർമാൻ ഉണ്ടായിരുന്നുവെങ്കിലും ജോസ് കെ മാണി ചെയർമാൻ ആകുന്ന പക്ഷം മറ്റൊരു വർക്കിംഗ് ചെയർമാൻ പദവിക്ക് പ്രസക്തിയില്ലെന്നും തുടർന്ന് പറഞ്ഞു. കേരള യാത്രയിലും തുടർന്ന് പാർലമെന്റ് തെരഞ്ഞെടുപ്പിലും ജോസ് കെ. മാണിയുടെ ശക്തമായ നേതൃത്വം കേരളാ കോൺഗ്രസ് പാർട്ടിക്കും യുഡിഎഫിനും ഏറെ സഹായകരമായതായും സംസ്ഥാനത്തുടനീളം പാർട്ടിയുടെ പോഷക സംഘടനകളും ശക്തമായി സംഘടിപ്പിക്കാൻ കാര്യക്ഷമവും സമയ ബന്ധിതവുമായ പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)