കേരളത്തിലെ ജനങ്ങളാണ് ഇപ്പോള്‍ മാറി നില്‍ക്ക് എന്ന് പിണറായിയോട് പറയുന്നത് : വിമര്‍ശനവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍

Please follow and like us:
190k

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. യാഥാര്‍ത്ഥ്യബോധത്തോടെ മുഖ്യമന്ത്രി തെരഞ്ഞെടുപ്പിനെ വിലയിരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ കൊഞ്ഞനം കാട്ടുന്നതാണ് ശൈലി മാറ്റില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട്. അഹന്തയ്ക്ക് അന്താരാഷ്ട്ര പുരസ്കാരമുണ്ടെങ്കില്‍ അത് പിണറായി വിജയന് നല്‍കണം. ഇപ്പോള്‍ കേരളത്തിലെ ജനങ്ങളാണ് മാറി നില്‍ക്ക് എന്ന് പിണറായിയോട് പറയുന്നത്. മതേതര ജനാധിപത്യത്തിന്റെ അന്തകനാണ് പിണറായി. ഇന്ന് വൈകുന്നേരം തന്നെ ഗവര്‍ണറെ കണ്ട് മുഖ്യമന്ത്രി രാജിക്കത്ത് നല്‍കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

യുഡിഎഫ് ശബരിമലയെ രാഷട്രീയ ആയുധമാക്കിയില്ല, എന്നാല്‍ ശബരിമലയുടെ ആനുകൂല്യം യുഡിഎഫിന് കിട്ടി. പത്തനംതിട്ടയില്‍ ബിജെപി കാണിച്ച രാഷ്ട്രീയം ചര്‍ച്ച ചെയ്യണം. എങ്ങിനെ മൂന്നാം സ്ഥാനത്തായെന്ന് ബിജെപി നേതൃത്വം മറുപടി പറയണമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)