പിസിക്കെതിരെ കൈക്കൂലി ആരോപണവുമായി പിസിയുടെ തന്നെ മുൻ പേഴ്സണൽ പ്രൈവറ്റ് സെക്രട്ടറി മുഹമ്മദ് സക്കീർ

Please follow and like us:
190k

പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥി പിന്നിലായത് ഏറെ ചർച്ചചെയ്യപ്പെട്ട ഒന്നാണ്. പിസി ജോർജ് പുലർത്തിവന്ന നിലപാട് അവസരവാദപരവും സ്ഥിരതയില്ലാത്തതുമാണെന്ന ചിന്ത ബിജെപി ഇതര ഭൂരിപക്ഷ സമുദായത്തിനും ക്രിസ്ത്യൻ മുസ്ലിം സമുദായങ്ങൾക്കും ബിജെപിയോട് തൊട്ടുകൂടായ്മ വർദ്ധിക്കുന്നതിന് ഇടയാക്കി. ജോർജിന്റെ സ്ത്രീ, ദളിത്. മുസ്‌ലിം വിരുദ്ധ നിലപാടുകൾ മനപൂർവ്വമാണെന്നും മകനെ വളർത്തുവാനുള്ള പിസിയുടെ ശ്രമങ്ങൾക്ക് പാർട്ടി കുടപിടിക്കേണ്ടെന്നും പത്തനംതിട്ടയിലും പൂഞ്ഞാറിലും ചേർന്ന തെരെഞ്ഞെടുപ്പ് അവലോകന യോഗങ്ങളിൽ ബിജെപി നേതൃത്വം തീരുമാനിച്ചൂ.

ഇതിനിടെ പിസിക്കെതിരെ കൈക്കൂലി ആരോപണവുമായി പിസിയുടെ തന്നെ മുൻ പേഴ്സണൽ പ്രൈവറ്റ് സെക്രട്ടറി മുഹമ്മദ് സക്കീർ രംഗത്തെത്തിയത് തിരിച്ചടിയായി. ഈരാറ്റുപേട്ടയിൽ നടന്ന പൊതുസമ്മേളനത്തിലാണ് മുഹമ്മസ് സക്കീർ ഇക്കാര്യങ്ങൾ തുറന്നടിച്ചത്. മുൻപ് മുഹമ്മദ് സക്കീർ കൈക്കൂലി വാങ്ങിയ 10 ലക്ഷം രൂപ താൻ ഇടപെട്ട് തിരികെ കൊടുത്തുവെന്നു പിസി ജോർജ് ആരോപിച്ചിരുന്നു. ഇതിനു മറുപടിയായാണ് ഇപ്പോൾ മുഹമ്മദ് സക്കീർ രംഗത്തെത്തിയിരിക്കുന്നത്. മുസ്‌ലിം ജമാ അത്തുകളുടെ പ്രസിഡന്റൂം മികച്ച വാഗ്മിയും കൂടിയായ ഇദ്ദേഹം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന ഈ ആരോപണം പിസിക്ക് കൂടുതൽ വെല്ലുവിളി ആയിരിക്കുകയാണ്. തന്റെ സാന്നിധ്യത്തിൽ 5 ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്നാണ് മുഹമ്മദ് സക്കീർ ആരോപിക്കുന്നത്. ചീഫ് വിപ്പായിരുന്ന കാലത്ത് നടത്തിയ വികസനപ്രവർത്തനങ്ങളുടെ പേരിലും പേഴ്സണൽ സ്റ്റാഫുകൾ നിയമിച്ച വകയിലും പിസി ജോർജ്ജ്‌ കൈക്കൂലി കൈപറ്റി എന്നാണ് മുഹമ്മദ് സാക്കീർ ആരോപിക്കുന്നത്. ഇ കെ കുഞ്ഞു മുഹമ്മദ്‌ ഹാജിയില്‍ നിന്നുമാണ് തന്റെ സാന്നിധ്യത്തില്‍ പണം വാങ്ങി എന്നാണ് സക്കീര്‍ അതിശക്തമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്.

പിസി ജോർജ്ജിന്റെ പ്രൈവറ്റ് സെക്രട്ടറിയും അതിലുപരി സന്തത സഹചാരിയും മനസാക്ഷി സൂക്ഷിപ്പുകാരനുമായിരുന്ന മുഹമ്മദ് സക്കീർ പിസിക്കെതിരെ ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തിൽ വരുന്ന പാലാ ഉപതെരെഞ്ഞെടുപ്പിൽ പിസിക്ക് ബിജെപി സീറ്റ് നല്കിയേക്കുമോ എന്ന കാര്യം സംശയമാണ്. നിലവിൽ ബിജെപിയുമായി അഭിപ്രായ വ്യത്യാസം നിലനിൽക്കുന്ന സാഹചര്യത്തിൽ പിസിയുടെ മുന്നോട്ടുള്ള പ്രയാണങ്ങൾക്ക് കൈക്കൂലി ആരോപണം തടസസമാകുമെന്നുറപ്പാണ്. ബിജെപിയിലേക്ക് പോയതോടെ ഈരാറ്റുപേട്ടയിലെ പൂഞ്ഞാറിലും ജനപിന്തുണ നഷ്ടപ്പെട്ട പിസി ജോർജ്ജിന് ഹിന്ദുത്വ അനുകൂല നിലപാടുകൾ വിനയായിരുന്നു. ഒടുവിൽ നടത്തിയ മുസ്‌ലിം വിരുദ്ധ നിലപാടോടെയാണ് മുഹമ്മദ് സാക്കീർ ഉൾപ്പെടെയുള്ളവർ ഇടഞ്ഞത് എന്നാണ് വിവരം. ഏതായാലും പി സി യുടെ രാഷ്ട്രീയ നിലപാടുകളും വാ മൊഴികളും അദ്ദേഹത്തിന് തന്നെ വിനയായി മാറുകയാണ്

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)