പിജെ ജോസഫും ജോയി എബ്രഹാമും ചെയ്യുന്നത് രാഷ്ട്രീയ മര്യാദകേട് : യൂത്ത് ഫ്രണ്ട്

Please follow and like us:
190k

പാലാ: കേരളാ കോൺഗ്രസ് (എം) ചെയർമാൻ പാർലമെന്ററി പാർട്ടി ലീഡർ തുടങ്ങിയ സ്ഥാനങ്ങൾ സംബന്ധിച്ച പി.ജെ ജോസഫിന്റെയും ജോയി എബ്രാഹാമിന്റെയും നിലപാടുകൾ രാഷ്ട്രീയ മര്യാദകേടെന്ന് യൂത്ത് ഫ്രണ്ട് (എം) ഭരണങ്ങാനം മണ്ഡലം കമ്മിറ്റി.

സ്ഥാന സംബന്ധമായി രൂപപ്പെട്ടിരിക്കുന്ന തർക്കങ്ങൾ രമ്യതയോടെ പരിഹരിക്കുവാൻ ശ്രദ്ധിക്കേണ്ട നേതാക്കൾ ഇപ്പോൾ എടുത്തിരിക്കുന്ന നിലപാടുകൾ അങ്ങേയറ്റം ദുരുദ്ദേശ്യപരവും പ്രകോപനകരവുമാണ്. കെ.എം മാണി സാറിനും പാർട്ടിക്കും നിർണ്ണായകമായ നിരവധി സാഹചര്യങ്ങളിൽ വിരുദ്ധ നിലപാടുകൾ സ്വീകരിച്ച് പാർട്ടിയെ പ്രതിസന്ധിയിലാക്കിയ പി.ജെ സ്ഥാനം അർഹിക്കുന്നില്ലെന്നും അങ്ങനെ സംഭവിച്ചാൽ മാണി സാറിന്റെ ആത്മാവ് പൊറുക്കിലെന്നും മണ്ഡലം പ്രസിഡന്റ് ആകാശ് തെങ്ങും പള്ളി പറഞ്ഞു.

ഇരട്ടപദവി വഹിക്കില്ല എന്ന ആദ്യത്തെ പ്രസ്താവനയ്ക്ക് ശേഷം പാർലമെന്ററി പാർട്ടി ലീഡർ താനാണെന്നും പിന്നീട് ചെയർമാനും താൻ തന്നെ എന്ന് സ്വയം പ്രഖ്യാപിച്ച പി.ജെ തന്റെ ഇരട്ടത്താപ്പ് നയം വ്യക്തിമാക്കിയിരിക്കുകയാണ്. കുറച്ച് നാളായി ഒഴിവു വരുന്ന സ്ഥാനങ്ങളെല്ലാം തനിക്ക് വേണമെന്നു പറയുന്ന ഇദ്ദേഹം വരാൻ പോകുന്ന പാലാ ഉപതെരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചാൽ അതിലും അത്ഭുതപ്പെടാനാകില്ല എന്നും യോഗം ചർച്ച ചെയ്തു.

പാർട്ടിയിൽ നിന്നും നേടാവുന്ന സ്ഥാനമാനങ്ങളൊക്കെ നേടിയെടുക്കുകയും, ഇപ്പോ വിഭാഗീയത സൃഷ്ടിക്കാൻ മുൻകൈയെടുക്കുന്ന ജോയി എബ്രഹാം മാപ്പർഹിക്കാത്ത തെറ്റാണ് ചെയ്തിരിക്കുന്നത്. കെ.എം മാണി സാർ രൂപീകരിച്ച കേരള കോൺഗ്രസ് എം അദ്ദേഹത്തിന്റെ പിൻതലമുറയ്ക്ക് അവകാശപ്പെട്ടതാണ്. അത്തരത്തിൽ ജോസ് കെ. മാണി നേതൃത്വം നല്കുന്ന മുന്നണിയിൽ മാത്രമാകും പിന്തുണയെന്നും യോഗം തീരുമാനിച്ചു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)