ട്രംപുമായുള്ള ചര്‍ച്ച പരാജയപ്പെട്ടു; ഉത്തരകൊറിയ നയതന്ത്ര ഉദ്യോഗസ്ഥരെ വധിച്ചു ?

Please follow and like us:
190k

സിയോള്‍: അമേരിക്കയുമായുള്ള നയതന്ത്ര ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ ഉത്തരകൊറിയ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരെ “വധിച്ചു”വെന്ന് റിപ്പോ‌ര്‍ട്ട്. ദക്ഷിണ കൊറിയന്‍ മാധ്യമം ചോസുണ്‍ ഇല്‍ബോയാണ് വാര്‍ത്ത റിപ്പോ‌ര്‍ട്ട് ചെയ്തിട്ടുള്ളത്. വിയറ്റ്നാമിലെ ​ഹനോയിയില്‍ വച്ച്‌ നടന്ന് ട്രംപ് കിം ജോങ്ങ് ഉന്‍ കൂടിക്കാഴ്ചയുടെ പ്രാഥമിക നടപടികള്‍ക്ക് ചുക്കാന്‍ പിടിച്ച കിം ഹ്യോക് ചോലിനെയും മറ്റ് നാല് പേരെയും ച‌‌ര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ വെടിവച്ചു കൊന്നുവെന്നാണ് റിപ്പോ‌ര്‍ട്ട്.

പരമോന്നത നേതാവിനെ ചതിച്ചതിനും അമേരിക്കയോട് ചായ്വ് കാണിച്ചതിനുമാണ് കിം ഹ്യോക് ചോല്‍ “ശി​ക്ഷിക്കപ്പെട്ടതെന്ന്” റിപ്പോ‌ര്‍ട്ട് പറയുന്നു. മാ‌ര്‍ച്ചില്‍ മിറിം എയ‌ര്‍പ്പോ‌ര്‍ട്ടില്‍ വച്ച്‌ ഇയാളെ വെടിവച്ച്‌ കൊല്ലുകയായിരുന്നുവെന്നും ഇയാളോടൊപ്പം മറ്റ് നാല് മുതി‌ര്‍ന്ന നയതന്ത്ര ഉദ്യോ​ഗസ്ഥരെയും “വധശിക്ഷക്ക്” വിധേയരാക്കിയെന്ന് ചോസുണ്‍ ഇല്‍ബോ പറയുന്നു. കൊല്ലപ്പെട്ടുവെന്ന് പറയപ്പെടുന്ന മറ്റ് നാല് പേരുടെ വിവരങ്ങള്‍ ലഭ്യമല്ല.

ഉച്ചകോടിയില്‍ കിം ജോങ്ങ് ഉന്നിന്‍റെ പരിഭാഷകയുടെ ചുമതല നി‌ര്‍വഹിച്ച ഷിന്‍ ഹൈ യോങ്ങിനെ തടവിലാക്കിയതായും റിപ്പോ‌ര്‍ട്ടുണ്ട്. കിം ജോങ്ങ് ഉന്നിന്‍റെ ആശയങ്ങള്‍ പരിഭാഷപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടതിനാണ് ശിക്ഷ.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)