ചാപ്പക്കിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ പൊട്ടിക്കരഞ്ഞ് ദീപിക പദുകോണ്‍

Please follow and like us:
190k


വിവാഹ ശേഷം ദീപിക ആദ്യമായി ബിഗ് സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് ചാപ്പക്ക്. ആസിഡ് ആക്രണത്തില്‍ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതത്തെ പ്രേമേയമാക്കി ഒരുങ്ങുന്ന ചിത്രമാണ് ചാപ്പക്ക്. . ചിത്രത്തില്‍ മാല്‍ടി എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്. ചാപ്പക്കിന്റെ ലോക്കേഷന്‍ വാര്‍ത്തകളാണ് ഇപ്പോള്‍ ബോളിവുഡിലെ സംസാര വിഷയം. സിനിമയുടെ ആദ്യ ദിന ഷൂട്ടിങ്ങില്‍ താരം പൊട്ടിക്കരഞ്ഞുവത്രേ. ചിത്രത്തിന്റെ ആദ്യ രംഗം ചിത്രീകരിക്കുന്നതിനിടെ സംവിധായിക മേഘ്ന ഗുല്‍സാഗറിനു മുന്നിലായിരുന്നു ദീപിക പൊട്ടിക്കരഞ്ഞത്.

ചിത്രവുമായി ചേര്‍ന്ന് നില്‍ക്കുന്ന അടുത്ത വൃത്തങ്ങളാണ് സംഭവം പുറത്തു വിട്ടത്. ആദ്യം രംഗം ചിത്രീകരിക്കുന്നതിന് മുന്നോടിയായി നടി സംവിധായികയോടൊപ്പം സംസാരിച്ചിരിക്കവെയാണ് ദീപിക വികാരാധീനയായത്. എന്നാല്‍ ഉടന്‍ തന്നെ ദീപിക ആത്മസംയമനം വീണ്ടെടുക്കുകയായിരുന്നു. തുടര്‍ന്ന് ഷൂട്ടിങ്ങുമായി മുന്നോട്ട് പോകുകയായിരുന്നു. ചാപ്പക്കിന്റെ അഭിനയ നിമിഷങ്ങള്‍ ദീപികയെ പലപ്പോഴും വൈകാരികമായി ബാധിക്കാറുണ്ടായിരുന്നു എന്നും പറയുന്നുണ്ട് .

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

33total visits,1visits today

Enjoy this news portal? Please spread the word :)