മോൻസ് ജോസെഫിന്റെ വീടിനു ശക്തമായ പോലീസ് കാവൽ. സ്വന്തം പാർട്ടി ക്കാരെ ഭയന്ന് ന്യൂസ്‌ലാന്റിൽ പോയ മോന്സിനെ കാത്തിരിക്കുന്നത് ശക്തമായ പ്രതിഷേധം ആണെന്ന് ഇന്റലിജിൻസ് റിപ്പോർട്ട്‌ അനുസരിച്ചത്രേ പോലീസ് സംരക്ഷണം. എയർപോർട്ടിൽ കരിങ്കൊടി കാണിക്കുവാനും ഒരു വിഭാഗം പ്രവർത്തകർ.

Please follow and like us:
190k

 
കോട്ടയം : കേരള കോൺഗ്രസിൽ ഭിന്നത രൂക്ഷമായപ്പോൾ ആണ്, കേരളാ കോൺഗ്രസ്‌ കാർ മോൻസ് ജോസഫിനെതിരെ കടുത്തുരുത്തിയിൽ പ്രമേയം പാസാക്കിയത്. കെ ടി യു സി എം പ്രസിഡന്റ്‌ ഉം മോന്സിന്റെ എക്കാലത്തെയും ശത്രുവായ ജോസ് പുത്തന്കാലയും സണ്ണി തെക്കേടവും ആണ് അതിനു നേതൃത്വം നല്കിയതു. എന്നാൽ അന്ന് വൈകുന്നേരം പാർട്ടി വേദിയിൽ കരിങ്കൊടി വീശും എന്നറിഞ്ഞ മോൻസ്, ന്യൂസിലാന്റിൽ ഉളള തന്റെ സഹോദരന്റെ അടുത്തേക്ക് ഉച്ചക്ക് തന്നെ ഫ്ലൈറ്റ് പിടിച്ചിരുന്നു. അതിനു വേണ്ട സഹായം നൽകിയത് പല തട്ടിപ്പ് കേസിലും ഉൾപ്പെട്ട ഒരു വ്യക്തിയും ആയിരുന്നു. എന്നാൽ മോന്സിന്റെ അഭാവത്തിൽ പിജെ ജോസഫ് തന്റെ മരുമകനെ വെച്ച് കടുത്തുരുത്തിയിൽ ജോസ് കെ മാണിയുടെ കോലം കത്തിക്കുകയും, നാടെങ്ങും കേട്ടാൽ അറക്കുന്ന അസഭ്യ വർഷവും നടത്തിയിരുന്നു.

വൈക്കം നിയോജകമണ്ഡലം പ്രസിഡന്റ്‌ ആയ പോള്സണ് കൂടാതെ തൊടുപുഴയിൽ നിന്നും ഒരു ക്വാളിസ് നിറയെ ആളുകളെ പിജെ ജോസഫ് അയച്ചിരുന്നു. നിലവിൽ കെ എസ് യു വിൽ പ്രവർത്തിക്കുന്ന ജിൻസ് തത്തംകുളം, യൂത്ത്‌ ഫ്രണ്ട് എം വൈസ് പ്രസിഡന്റ്‌ ജോയ് സി കാപ്പൻ ഇവർ മോൻസിന് വേണ്ടി ഗുണ്ടകളെ ഇറക്കി കൊടുത്തിരുന്നു. ഇവരാണ് ജോസ് കെ മാണിയെ തെറി അഭിഷേകം നടത്തി പാർട്ടി കൊടി സഹിതം കത്തിച്ചത്. കേരള കോൺഗ്രസ്‌ സ്റ്റേറ്റ് സ്റ്റിയറിംഗ് മെമ്പർ മാഞ്ഞൂർ മോഹൻ കുമാർ ആണ് കലാപ ജാഥ അഴിച്ചു വിട്ടത്. ഇതാണ് പാർട്ടി പ്രവർത്തകരെ ചൊടിപ്പിച്ചത്.

ഇതറിഞ്ഞ പാർട്ടി പ്രവർത്തകർ മോൻസ് ജോസഫിനെ തടയുകയും കരിങ്കൊടി കാണിക്കുകയും ചെയ്യുമെന്നാണ് ഞങ്ങൾക്ക് ലഭിക്കുന്ന വിവരം. കൊച്ചി എയർപോർട്ടിൽ വരുമ്പോൾ തന്നെ എറണാകുളത്തു കരിങ്കൊടി കാണിക്കുമെന്നാണ് ഞങ്ങൾക്ക് ലഭിക്കുന്ന വിവരം. എന്തായാലും അദേഹത്തിന്റെ വീടിന് ശക്തമായ കാവൽ ആണ് പിണറായി ചെയ്തു കൊടുത്തിരിക്കുന്നത്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)