മദ്യ ലഹരിയില്‍ 10 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു

Please follow and like us:
190k

ഛണ്ഡീഗഡ്: ജലന്ധറിലെ രാമമണ്ഡി മേഖലയില്‍ ഒമ്ബതുവയസുകാരിയെ പീഡിപ്പിച്ച ആളെ ജനക്കൂട്ടം തല്ലിക്കൊന്നു.ഞായാറാഴ്ചയാണ് സംഭവം നടന്നത്. 39 കാരനായ പപ്പു കുമാര്‍ എന്നായാളാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇവിടെ ജോലിക്കായെത്തിതായിരുന്നു ഇയാള്‍. പെണ്‍കുട്ടിയുടെ മാതാപിതാക്കളും ജോലിക്കായി ജലന്ധറിലെത്തിയവരാണ്. ഇവരുടെ വീടിന് സമീപം തന്നെ താമസിച്ചിരുന്ന പപ്പു, പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച്‌ സ്വന്തം വീട്ടിലെത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു.

കരച്ചില്‍ കേട്ട് ഓടിയെത്തിയ ജനക്കൂട്ടം കണ്ടത് രക്തത്തില്‍ കുളിച്ച പെണ്‍കുട്ടിയെ ആണ്. ഇതോടെ കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച പപ്പുവിനെ കയ്യില്‍ കിട്ടിയതൊക്കെ വച്ച്‌ ആക്രമിച്ചു.സംഭവം അറിഞ്ഞെത്തിയ പൊലീസ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.നാട്ടുകാര്‍ എത്തിയപ്പോള്‍ പെണ്‍കുട്ടിയുടെ അവസ്ഥ അതിദാരുണമായിരുന്നെന്നും പ്രതി മദ്യ ലഹരിയിലാണ് കുറ്റം ചെയ്തതെന്നും പോലീസ് പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയെയും പ്രതിയെയുമായി പോലീസ് ആശുപത്രിയിലേക്ക് തിരിച്ചെങ്കിലും വഴിമധ്യേ യുവാവ് മരിച്ചു.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. പോലീസ് എത്തി പ്രതിയായ യുവാവിന് കുടിക്കാന്‍ വെള്ളം നല്‍കുന്നതും മറ്റും വീഡിയോയിലുണ്ട്. തുടര്‍ന്ന് രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ യുവാവിനെ പോലീസ് വാഹനത്തിലേക്ക് കൊണ്ടുപോകുന്നതും ദൃശ്യങ്ങളിലുണ്ട്. ജലന്ധറില്‍ ഇയാള്‍ ഒറ്റയ്ക്ക് താമസിച്ച്‌ വരികയായിരുന്നെന്നും ഇയാളുടെ ബന്ധുക്കളെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)