കേരളത്തില്‍ കാലവര്‍ഷം മറ്റന്നാള്‍ മുതല്‍, തുടക്കം ദുര്‍ബലമാകാന്‍ സാധ്യത; യെല്ലോ അലര്‍ട്ട്

Please follow and like us:
190k

തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം മറ്റന്നാള്‍ കേരള തീരം തൊടുമെന്ന് കാലാവസ്ഥ വകുപ്പ്. തുടക്കം ദുര്‍ബലമായിരിക്കുമെന്നാണു സൂചന.

നാളെ വരെ കേരളത്തില്‍ വ്യാപകമായി വേനല്‍മഴ തുടരും. ഇന്നു മലപ്പുറത്ത് ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അവിടെ മിന്നലും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റും ഉണ്ടാകാനിടയുണ്ടെന്നു കാലാവസ്ഥാവകുപ്പ് അറിയിച്ചു.

കേരളം ഉള്‍പ്പെടുന്ന തെക്കന്‍ മുനമ്ബില്‍ ശരാശരിയുടെ 97 ശതമാനം മഴ പെയ്യുമെന്നാണ് കരുതുന്നത്. ഇത് എട്ടുശതമാനം കൂടുകയോ കുറയുകയോ ചെയ്യാം. ഈ വര്‍ഷത്തെ മഴക്കാലത്തെപ്പറ്റിയുള്ള രണ്ടാം റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കുന്നത്.

വേനല്‍മഴ ഇത്തവണ 55 ശതമാനം കുറഞ്ഞതുകാരണം സംസ്ഥാനം വരള്‍ച്ചയിലേക്ക് നീങ്ങുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ പ്രവചിച്ചതുപോലെ മികച്ച മഴ ലഭിക്കുകയാണെങ്കില്‍ കേരളത്തിന് ആശ്വാസമാകും. രാജ്യമൊട്ടാകെ സാധാരണതോതില്‍ മഴലഭിക്കും. ദീര്‍ഘകാല ശരാശരിയുടെ 96 മുതല്‍ 104 ശതമാനംവരെയാണ് പ്രതീക്ഷിക്കുന്നത്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)