പിജെ ജോസഫ് കേരള കോൺഗ്രസിലെ വില്ലനോ? മാണി മരിച്ചപ്പോൾ ഉള്ളിൽ ചിരിച്ചത് ആര്?

Please follow and like us:
190k

പി.ജെ ജോസഫിന്റെ പിളർപ്പുകൾ കേരള കോൺഗ്രസിനെ ദുർബലമാക്കി; മന്ത്രിയാകാനും എംപിയാകാനും പിളർപ്പ്; മറ്റൊരു പിളർപ്പിന്റെ വക്കിൽ നിൽക്കുന്ന കേരള കോൺഗ്രസിൽ വില്ലനായി ഇക്കുറിയും ജോസഫ്

കേരള കോൺഗ്രസിന്റെ പിളർപ്പുകളിൽ എന്നും ഒരു ഭാഗത്ത് പി.ജെ ജോസഫായിരുന്നു. മന്ത്രിയാകാനും എംപിയാകാനും ജോസഫ് പാർട്ടിയെ പലതവണ പിളർത്തി. കുതിച്ചോടുന്ന കുതിരയായിരുന്ന കേരള കോൺഗ്രസിനെ പിളർത്തി കുതിരചിഹ്നം തട്ടിയെടുത്ത പി.ജെ ജോസഫ്, ഇക്കുറി ശ്രമിക്കുന്നത് മാണി വിഭാഗത്തിന്റെ രണ്ടില ചിഹ്നം സ്വന്തം അക്കൗണ്ടിലേയ്ക്ക് മാറ്റാനാണ്. 1977 ലാണ് പി.ജെ ജോസഫ് ആദ്യ പിളർപ്പിലേയ്ക്ക് കേരള കോൺഗ്രസിനെ കൊണ്ടെത്തിക്കുന്നത്. അന്ന് കേരള കോൺഗ്രസിന് ഇരുപത് എംഎൽഎമാരെ കേരളത്തിൽ വിജയിപ്പിക്കാൻ സാധിച്ചു. കേരള രാഷ്ട്രീയത്തിലെ തന്നെ ശക്തമായ രാഷ്ട്രീയ പാർട്ടിയായി കേരള കോൺഗ്രസ് വിജയക്കൊടിപാറിച്ച് നിൽക്കുകയായിരുന്നു. പാർട്ടി ചെയർമാൻ കേസിൽ കോടതി വിധി എതിരായതോടെ കെ.എം മാണിയ്ക്ക് മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു. ഇതിനു പിന്നാലെ പി.ജെ ജോസഫ് മന്ത്രിയായി. അഗ്നിശുദ്ധി വരുത്തി കെ.എം മാണി തിരികെയെത്തിയപ്പോൾ മന്ത്രി സ്ഥാനം രാജിവയ്ക്കാൻ മടികാട്ടിയ പി.ജെ ജോസഫ്, പകരം ആവശ്യപ്പെട്ടത് പാർട്ടി ചെയർമാൻ സ്ഥാനമായിരുന്നു. പാർട്ടിയ്‌ക്കൊപ്പം നിന്ന വി.ജെ സെബാസ്റ്റ്യനെ ചെയർമാൻ സ്ഥാനത്തേയ്ക്കാണ് അന്ന് പാർട്ടി നിയോഗിച്ചത്. ഇതിൽ പ്രതിഷേധിച്ച് എട്ട് എംഎൽഎമാരെയും കൂട്ടി പി.ജെ ജോസഫ് മന്ത്രി സ്ഥാനം രാജിവച്ചു. കേരള കോൺഗ്രസ് പാർട്ടിയുടെ നിർണ്ണായക വളർച്ചയിലെത്തിനിൽക്കെയായിരുന്നു ജോസഫ് പാർട്ടിയെ പിളർത്തിയത്. ഈ പിളർപ്പ് അന്ന് പാർട്ടിയ്ക്ക് വലിയ ക്ഷീണമാണ് വരുത്തിയത്. കേരളത്തിൽ ഭരണം പിടിക്കാൻ പോലും സാധ്യതയുണ്ടായിരുന്ന കേരള കോൺഗ്രസിനെ ദുർബലമാക്കിയത് ഈ പിളർപ്പായിരുന്നു.
1984 ൽ പാർട്ടി വീണ്ടും ഒന്നായി. 87 ൽ പാർട്ടിയെ വീണ്ടും പിളർപ്പിലേയ്ക്ക് നയിച്ചത് പി.ജെ ജോസഫ് തന്നെയായിരുന്നു. പാർട്ടി മത്സരിയ്ക്കാൻ സീറ്റ് നിഷേധിച്ച ഒരു എംഎൽഎയെ കൂടെക്കൂട്ടി ജോസഫ് പാർട്ടി വിട്ടു. ഈ സ്ഥാനാർത്ഥിയെ കാഞ്ഞിരപ്പള്ളിയിൽ കൂടെ നിർത്തി ജോസഫ് മത്സരിപ്പിച്ചു. രാജീവ് ഗാന്ധിനേരിട്ട് പ്രചാരണത്തിന് എത്തിയിട്ടും, സ്ഥാനാർത്ഥിയ്ക്ക് കാര്യമായ വോട്ട് നേടാൻ സാധിച്ചില്ല. 89 ൽ യുഡഎഫിലെ ധാരണ പ്രകാരം ഇടുക്കി ജോസഫ് വിഭാഗത്തിനും, മൂവാറ്റുപുഴ സീറ്റ് കെ.എം മാണി വിഭാഗത്തിനും നൽകി. മൂവാറ്റുപുഴ തന്നെ തങ്ങൾക്ക് വേണമെന്ന പിടിവാശിയിൽ ജോസഫ് ഉറച്ചു നിന്നു. ഇടുക്കി ഉപേക്ഷിച്ച് മൂവാറ്റുപുഴയിൽ മത്സരിച്ച ജോസഫ് നേരിട്ടത് വൻ തോൽവിയായിരുന്നു. ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർത്ഥയാകട്ടെ വൻ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 91 ൽ എംപിയാകണമെന്ന ആഗ്രഹത്തോടെ പി.ജെ ജോസഫ് ഇടതുപക്ഷത്തിനൊപ്പം ചേർന്ന് ഇടുക്കിയിൽ മത്സരിച്ചു. അന്നും യുഡിഎഫ് സ്ഥാനാർത്ഥി ഒരു ലക്ഷം വോട്ടിനാണ് അന്ന് ഇടുക്കിയിൽ മത്സരിച്ചു വിജയിച്ചത്.
ഇത്തവണയാകട്ടെ എംപി മോഹത്തിന്റെ പിന്നാലെ ഇടുക്കി സീറ്റിന് വേണ്ടി യുഡിഎഫിൽ ബലം പിടിച്ചു. ഇത് നടക്കാതെ വന്നതോടെയാണ് പാർട്ടി പിടിച്ചെടുക്കാൻ ശ്രമം നടത്തുന്നതെന്നാ് കേരള കോൺഗ്രസ് പാർട്ടിയിലെ തന്നെ ഒരു വിഭാഗത്തിന്റെ ആരോപണം. ജോസഫിനൊപ്പമുണ്ടായിരുന്ന ഒകു വിഭാഗം നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് തന്നെ കേരള കോൺഗ്രസ് വിട്ട് ജനാധിപത്യ കേരള കോൺഗ്രസ് രൂപീകരിച്ച് ഇടതു മുന്നണിയുടെ ഭാഗമായിരുന്നു. ഇതോടെ പാർട്ടിയ്ക്കുള്ളിൽ ജോസഫ് ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. ഇവിടെ നിന്ന് പി.ജ ജോസഫിനെ കൈപിടിച്ച് കൂടെ കൊണ്ടു നടന്ന കെ.എം മാണിയെ അപമാനിക്കുന്നതിന് തുല്യമാണ് ഇപ്പോഴുള്ള ജോസഫിന്റെ നീക്കങ്ങളെന്നാണ് ആരോപണം ഉയരുന്നത്. 87 ൽ കുതിര ചിഹ്നം തട്ടിയെടുത്തതിന് സമാനമായ രീതിയിലാണ് ഇപ്പോൾ രണ്ടില ചിഹ്നം തട്ടിയെടുക്കാൻ പി.ജെ ജോസഫ് ശ്രമിക്കുന്നതെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. ഒരിക്കൽ കൂടി പിളർപ്പിലേയ്ക്ക് എത്തിച്ച് പാർട്ടിയെ ദുർബലപ്പെടുത്താൻ നടത്തുന്ന നീക്കങ്ങൾ അനുവദിക്കില്ലെന്നും പാർട്ടിയിലെ കെ.എം മാണി അനൂകൂല വിഭാഗം പറയുന്നു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)