ഇരിങ്ങാലക്കുടയില്‍ അജ്ഞാതന്‍ യുവാവിനെ തലയ്ക്കടിച്ച്‌ കൊല്ലാന്‍ ശ്രമിച്ചു

Please follow and like us:
190k

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ബസ്റ്റാന്‍ഡിന് സമീപം യുവാവിനെ തലയ്ക്കടിച്ച്‌ കൊല്ലാന്‍ ശ്രമം.കാരുകുളങ്ങര സ്വദേശി മാരാത്ത് വീട്ടില്‍ സന്ദീപി(31)നെയാണ് അജ്ഞാതന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി 8.30-ഓടെ ആയിരുന്നു സംഭവം. തൃശ്ശൂരില്‍നിന്ന് ജോലി കഴിഞ്ഞ് മടങ്ങവെയാണ് യുവാവിന് നേരെ അക്രമണം ഉണ്ടായത്.

ഇരിങ്ങാലക്കുട സ്റ്റാന്‍ഡില്‍ ബസ് ഇറങ്ങിയ യുവാവ് എക്സൈസ് റേഞ്ച് ഓഫീസിന് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് എടുക്കാന്‍ പോകുന്നതിനിടയിലാണ് പിറകില്‍നിന്ന് സന്ദീപിന്റെ തലയ്ക്ക് അടിയേറ്റത്. മാരകായുധം ഉപയോഗിച്ചായിരുന്നു ആക്രമണം. അടിയേറ്റുവീണ സന്ദീപിനെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. പിന്നീട് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

ഇരിങ്ങാലക്കുട സി.ഐ. നിസാമിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.മുന്‍വൈരാഗ്യമോ ആളുമാറിയുള്ള ആക്രമണമോ ആണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)