സാമ്ബത്തിക മാന്ദ്യവും തൊഴിലില്ലായ്മയും പരിഹരിക്കാന്‍ പദ്ധതികളുമായി മോദി സര്‍ക്കാര്‍

Please follow and like us:
190k

ന്യൂഡല്‍ഹി: തൊഴിലില്ലായ്മയ്ക്കും സാമ്ബത്തിക പ്രതിസന്ധിക്കും പരിഹാരം തേടി നരേന്ദ്ര മോദി സര്‍ക്കാര്‍. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ രണ്ട് മന്ത്രിതല ഉന്നതാധികാര സമിതി രൂപീകരിച്ചു. ഇരുസമിതികളും ബജറ്റില്‍ ഉള്‍പ്പെടുത്തേണ്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കും. ജനങ്ങളുടെ സാമ്ബത്തിക സ്ഥിതി വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യമാകെ വിപുലമായ സര്‍വേ നടത്തും. രണ്ടു സമിതികളുടെയും ചെയര്‍മാന്‍ പ്രധാനമന്ത്രി തന്നെയാണ്‌. ബുധനാഴ്ചയാണ് കമ്മറ്റികള്‍ രൂപവത്കരിച്ചത്.

നിക്ഷേപവും വളര്‍ച്ചയും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന മന്ത്രിസഭാ സമിതിയില്‍ അഞ്ച് അംഗങ്ങളാണുള്ളത്. മോദിയെ കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മലാ സീതാരാമന്‍, ഉപരിതല ഗതാഗത വകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി, റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ എന്നിവരാണ് അംഗങ്ങള്‍. തൊഴിലില്ലായ്മ പരിഹരിക്കല്‍, നൈപുണ്യവികസനം എന്നിവയ്ക്കായുള്ള സമിതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിമാരായ അമിത് ഷാ, നിര്‍മല സീതാരാമന്‍, പീയുഷ് ഗോയല്‍, നരേന്ദ്ര സിങ് തോമര്‍, രമേഷ് പൊക്രിയാല്‍ നിഷാങ്ക്, ധര്‍മേന്ദ്ര പ്രധാന്‍, മഹേന്ദ്രനാഥ് പാണ്ഡെ, സന്തോഷ് ഗാങ്‍വാര്‍, ഹര്‍ദീപ് സിങ് പുരി എന്നിവരാണ് അംഗങ്ങള്‍.

ഒന്നാം മോദി ഭരണത്തിലും ഇപ്പോഴും ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന രണ്ട് മേഖലയാണ് തൊഴിലും സാമ്ബത്തിക വളര്‍ച്ചയും. 2017 -18ലെ ദേശീയ സാംപിള്‍ സര്‍വേ ഒാഫീസിന്‍റെ റിപ്പോര്‍ട്ട് പ്രകാരം 45 വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് രാജ്യത്തുണ്ടായിരുന്നത്. 2018-19 സാമ്ബത്തിക വര്‍ഷത്തെ ജനുവരി – മാര്‍ച്ച്‌ കാലയളവിലെ ജിഡിപി നിരക്ക് കഴിഞ്ഞ അ‍ഞ്ച് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും താഴ്ന്നതായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രശ്നപരിഹാരം നിര്‍ദേശിക്കാന്‍ മന്ത്രിതല സമിതികള്‍ രൂപീകരിച്ചത്.

നാല്‍പ്പത്തഞ്ചു വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന തൊഴില്ലായ്മ നിരക്കാണ് രാജ്യത്തുള്ളതെന്ന പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ ഫലം(ജൂലായ് 2017-ജൂലായ് 2018) സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. ജനങ്ങളുടെ സാമ്ബത്തിക സ്ഥിതി വിലയിരുത്തുന്നതിന് ജനസംഖ്യ കണക്കെടുപ്പിന് സമാനമായ രീതിയില്‍ വിപുലമായ സര്‍വേ നടത്താനും സര്‍ക്കാര്‍ ഒരുങ്ങുന്നുണ്ട്. 27 കോടി കുടുംബങ്ങളിലും 7 കോടി സ്ഥാപനങ്ങളിലും കണക്കെടുപ്പ് നടത്തും.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)