കോണ്‍ഗ്രസിനെ തകര്‍ത്തത് നെഹ്രു കുടുംബത്തിന്റെ അഹങ്കാരം: പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെ അപമാനിച്ചു : സന്ദീപ് വാര്യര്‍

Please follow and like us:
190k

കോണ്‍ഗ്രസിനെ തകര്‍ത്തത് നെഹ്രു കുടുംബത്തിന്റെ അഹങ്കാരമെന്നു യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍. പ്രാദേശിക നേതാക്കളെ അവഹേളിച്ചും അപമാനിച്ചും നെഹ്രു കുടുംബം കോണ്‍ഗ്രസിനെ തകര്‍ക്കുകയായിരുന്നു. ആന്ധ്ര മുഖ്യമന്ത്രി ആയിരുന്ന അഞ്ജയ്യയെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാജീവ് ഗാന്ധി എയര്‍പോര്‍ട്ടില്‍ വച്ച്‌ പരസ്യമായി അപമാനിച്ചതിനെ തുടര്‍ന്നാണ് എന്‍ ടി രാമറാവു തെലുഗു ആത്മ ഗൗരവ മുദ്രാവാക്യമുയര്‍ത്തി തെലുഗുദേശം രൂപീകരിച്ച്‌ ആന്ധ്ര ഭരണം പിടിച്ചത്.

വൈ എസ് രാജശേഖര റെഡ്ഢിയുടെ മരണ ശേഷം മകനായ ജഗന് സംസ്ഥാന അധ്യക്ഷന്‍ എന്ന പദവി പോലും നല്‍കാതെ ജഗനെയും അമ്മയെയും സോണിയ അപമാനിക്കുകയാണ് ചെയ്തത്. ഇതിനെ തുടര്‍ന്ന് വൈ എസ്‌ആര്‍ കോണ്‍ഗ്രസ് ഉണ്ടായി. ആന്ധ്രയില്‍ നിന്ന് കോണ്‍ഗ്രസ് തുടച്ചു നീക്കപ്പെട്ടു. കേരളത്തില്‍ കെ.കരുണാകരനെ അപ്പോയ്മെന്റ്റ് നല്‍കാതെ സോണിയ ഗാന്ധി അവഹേളിച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് അമേരിക്കയില്‍ പ്രസിഡണ്ടുമായി കൂടിക്കാഴ്ച നടത്താന്‍ ഒരു മണിക്കൂര്‍ ബാക്കിയിരിക്കെ കാബിനറ്റ് നോട്ട് പത്രസമ്മേളനം നടത്തി പിച്ചിചീന്തി എറിഞ്ഞ് മന്‍മോഹന്‍ സിങ്ങിനെ രാഹുല്‍ ഗാന്ധി അപമാനിച്ചു.

കര്‍ണ്ണാടകയില്‍ അംബരീഷിനെ പൊതുവേദിയില്‍ അപമാനിച്ചു. വേദിയിലെ പിന്‍നിരയില്‍ മാത്രമാണ് അംബരീഷിന് ഇരിക്കാന്‍ സാധിച്ചത്. അവസാനം അദ്ദേഹത്തിന്റെ വിധാവയ്ക്ക് സീറ്റ് പോലും നിഷേധിച്ചു. സുമലത ബിജെപി പിന്തുണയോടെ കര്‍ണാടകയില്‍ വന്‍ഭൂരിപക്ഷത്തില്‍ ജയിക്കുകയും ചെയ്തു. ഇതേപോലെ കോണ്‍ഗ്രസിന്റെ ധാര്‍ഷ്ട്യമാണ് സൂക്ഷ്മമായി പരിശോധിച്ചാല്‍ ഓരോ സംസ്ഥാനത്തെയും തകര്‍ച്ചയ്ക്ക് കാരണമായത് എന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)