ഇന്ത്യയിലെത്തിയാല്‍ ശുദ്ധവായു ശ്വസിക്കാന്‍ കഴിയില്ല : ഗുരുതര ആരോപണവുമായി ട്രംപ്

Please follow and like us:
190k

ലണ്ടന്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും റഷ്യയ്ക്കുമെതിരെ ഗുരുതര ആരോപണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഈ രാജ്യങ്ങളിലെത്തിയാല്‍ ശുദ്ധവായു ശ്വസിക്കാന്‍ കഴിയില്ലെന്ന് ട്രംപ് ആരോപിച്ചു. ഈ രാജ്യങ്ങളില്‍ ശുദ്ധമായ വെള്ളമോ വായുവോ ഇല്ലെന്നും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.

ഇഗ്ലണ്ടിലെ ഒരു പ്രമുഖ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ ആരോപണം. കൂടാതെ പാരിസ് ഉടമ്ബടിയേയും ട്രംപ് വിമര്‍ശിച്ചു. ഇത്തരം ഉടമ്ബടികള്‍ ഏറ്റവും കൂടുതല്‍ മലിനീകരണമുണ്ടാകുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളുടെ താല്‍പ്പര്യങ്ങളെ സംരക്ഷിക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതോടൊപ്പം അമേരിക്കയിലെ അന്തരീക്ഷം നല്ലതാണെന്നാണ് സര്‍വേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു. ആഗോള താപനത്തെ ചെറുക്കാനുള്ളതാണ് പാരിസ് ഉടമ്ബടി.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)