നിപയെന്ന് സംശയം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ യുവാവ് നിരീക്ഷണത്തില്‍ , ആശങ്ക വേണ്ടെന്ന് കേന്ദ്രമന്ത്രി

Please follow and like us:
190k

തിരുവനന്തപുരം: നിപ വൈറസ് ബാധയെന്ന സംശയത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ യുവാവ് നിരീക്ഷണത്തില്‍. കൊച്ചിയില്‍ നിന്നെത്തിയ യുവാവിനെ വിട്ടുമാറാത്ത പനിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. ഇയാളുടെ സ്രവ സാമ്ബിളുകള്‍ ആലപ്പുഴയിലെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇവിടെ നിന്നുള്ള പരിശോധനയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ കൂടുതല്‍ ചികിത്സയിലേക്ക് കടക്കൂ എന്നാണ് ആശുപത്രി അധികൃതര്‍ നല്‍ക്കുന്ന വിവരം.

അതേസമയം, നിപയെ സംബന്ധിച്ച്‌ ആശങ്ക വേണ്ടെന്നും സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണാവസ്ഥയിലാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ എല്ലാ ദിവസവും അവലോകനം നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ വിലയിരുത്താന്‍ ഇന്ന് സംസ്ഥാനത്ത് ഉന്നതതല യോഗം ചേരും. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗം കൊച്ചിയിലാണ് ചേരുക. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിലയിരുത്തും.

പനി ബാധയെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുള്ള അഞ്ചു പേരുടെ രക്ത സാംപിളുകളും സ്രവങ്ങളും പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു. ഇവയുടെ പരിശോധന ഫലം ഇന്ന് വൈകിട്ടോടെ ലഭിച്ചേക്കും. പ്രാഥമിക നിഗമനത്തില്‍ പരിശോധന ഫലം ആശങ്കയ്ക്ക് വഴി വയ്ക്കുന്നതല്ലെന്നാണ് ആരോഗ്യവകുപ്പിന് ലഭിച്ചിരിക്കുന്ന സൂചന. നിപ ബാധിതനായ വിദ്യാര്‍ത്ഥിയെ പരിചരിച്ച മൂന്ന് നഴ്‌സുമാര്‍, യുവാവിന്റെ സുഹൃത്ത്, ചാലക്കുടി സ്വദേശികളടക്കം ആറു പേരുടെ രക്ത സ്രവ സാമ്ബിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. പനിയടക്കമുള്ള ലക്ഷണങ്ങളെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരത്തോടെ കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഏഴാമന്റെ സാമ്ബിളുകള്‍ പൂനെയിലേക്ക് അയച്ചു. നിലവില്‍ 314 പേരാണ് നിരീക്ഷണത്തില്‍ തുടരുന്നത്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)