പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ വധിച്ചു

Please follow and like us:
190k

ശ്രീനഗര്‍: പുല്‍വാമയില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ നാല് ഭീകരരെ വധിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സ്ഥലത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വിവരത്തെത്തുടര്‍ന്ന് പൊലീസും സൈന്യവും സി.ആര്‍.പി.എഫും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. തിരച്ചിലിനിടെ ഭീകരര്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.പ്രത്യാക്രമണത്തിലാണ് നാല് പേര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവര്‍ ജെയ്ഷെ ഇ മുഹമ്മദ് ഭീകരരാണെന്നാണ് റിപ്പോര്‍ട്ട്.സംഭവ സ്ഥലത്ത് നിന്ന് എ.കെ സീരിസിലുള്ള മൂന്ന് തോക്കുകള്‍ കണ്ടെടുത്തു.

Update. Four terrorists have been eliminated.They reportedly belong to JeM.Operation over. More details to follow.Kashmir Zone Police@KashmirPoliceBrief exchange of #firing between #securityforces & #terrorists at #Pulwama. Information is preliminary in nature. @JmuKmrPolice608:31 AM – Jun 7, 2019Twitter Ads info and privacySee J&K Police’s other Tweets

രണ്ട് ദിവസം മുമ്ബ് ഭീകരര്‍ ജില്ലയിലെ നൈജീന ബാനു എന്ന സ്ത്രിയെ വെടിവച്ച്‌ കൊലപ്പെടുത്തിയിരുന്നു. അന്നത്തെ ആക്രമണത്തില്‍ പ്രദേശവാസിയായ ഒരാള്‍ക്കും പരിക്കേറ്റിരുന്നു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ 23 വിദേശികളുള്‍പ്പെടെ നൂറില്‍ കൂടുതല്‍ ഭീകരരെ സുരക്ഷ ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടുണ്ട്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)