രാ​ജി വാ​ര്‍​ത്ത ത​ള്ളി രാ​ജ്നാ​ഥ് സിം​ഗ്

Please follow and like us:
190k

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പു​ന​സം​ഘ​ടി​പ്പി​ച്ച മ​ന്ത്രി​സ​ഭാ ഉ​പ​സ​മി​തി​ക​ളി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ രാ​ജി വ​യ്ക്കാ​നൊ​രു​ങ്ങി എ​ന്ന വാ​ര്‍​ത്ത​ക​ള്‍ നിഷേധിച്ച്‌ രാ​ജ്നാ​ഥ് സിം​ഗ് രംഗത്ത് . ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​രു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ അ​ടി​സ്ഥാ​ന രഹിതമാണെന്ന് രാ​ജ്നാ​ഥ് സിം​ഗി​ന്‍റെ ഓ​ഫീ​സ് വ്യക്തമാക്കി.

ര​​ണ്ടാം മന്ത്രി സഭയില്‍ പു​​തു​​താ​​യി അ​​ഞ്ചു കാ​​ബി​​ന​​റ്റ് സ​​മി​​തി​​ക​​ളാ​​ണ് മോ​​ദി പ്ര​​ഖ്യാ​​പി​​ച്ച​​ത്. നി​​യ​​മ​​ന​​ങ്ങ​​ള്‍​​ക്കു​​ള്ള മ​​ന്ത്രി​​സ​​ഭാ സ​​മി​​തി​​യി​​ല്‍ മോ​​ദി​​യും അ​​മി​​ത്ഷാ​​യും മാ​​ത്ര​​മാ​​ണു​​ള്ള​​ത്. കൂടാതെ എ​​ട്ടു കാ​​ബി​​ന​​റ്റ് സ​​മി​​തി​​ക​​ളി​​ലും അ​​മി​​ത് ഷാ ​​ഉ​​ണ്ട്. ര​​ണ്ടു കാ​​ബി​​ന​​റ്റ് സ​​മി​​തി​​ക​​ളു​​ടെ അ​​ധ്യ​​ക്ഷ​​നു​​മാ​​ണ്. തുടര്‍ന്നാണ് ത​ന്നെ ത​ഴ​ഞ്ഞെ​ന്നാരോ​പി​ച്ചു മ​ന്ത്രി​സ​ഭ​യി​ലെ ര​ണ്ടാ​മ​നാ​യ രാ​ജ്നാ​ഥ് സിം​ഗ് രംഗത്തെത്തിയതായി മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തത്. ര​ണ്ടു സ​മി​തി​ക​ളി​ല്‍ മാ​ത്രം ഉ​ള്‍​പ്പെ​ടു​ത്തി അ​വ​ഗ​ണി​ച്ച​തി​നെ​തി​രേ​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)