കേരള കോൺഗ്രസ് എം പാർട്ടിയിലെ അധികാര തർക്കത്തിനിടയിലേക്ക് അന്തരിച്ച മുസ്ലിംലീഗ് നേതാവ് ശിഹാബ് തങ്ങളെ വലിച്ചിഴച്ചതിൽ മുസ്ലിം ലീഗ് നേതൃത്വം പി.ജെ ജോസഫിനോട് അതൃപ്തി അറിയിച്ചു.

Please follow and like us:
190k

കോട്ടയം: കേരള കോൺഗ്രസ് എം പാർട്ടിയിൽ ഉണ്ടായിരിക്കുന്ന ആഭ്യന്തരകലഹം മൂർച്ഛിച്ചതിനെ തുടർന്ന് കേരള കോൺഗ്രസ് പാർട്ടിയുടെ വർക്കിംഗ് ചെയർമാൻ പി ജെ ജോസഫ് ഇന്ന് നടത്തിയ പത്രസമ്മേളനത്തിൽ ചെയർമാൻ പദവിയിലിരിക്കെ കെഎം മാണി അന്തരിച്ചപ്പോൾ പിന്തുടർച്ചാവകാശം മകനായ പാർട്ടി വൈസ് ചെയർമാൻ ജോസ് കെ മാണി നൽകണമെന്ന് ഭരണഘടനയിൽ എഴുതിയിട്ടുണ്ടോ എന്ന് പത്രക്കാരോട് ആരാഞ്ഞിരുന്നു. ഇതിനിടയിൽ അന്തരിച്ച മുസ്ലിം ലീഗിൻറെ സമാരാധ്യനായ നേതാവ് ശിഹാബ് തങ്ങളുടെ മരണശേഷം അദ്ദേഹത്തിൻറെ പുത്രനല്ലല്ലോ ലീഗിൻറെ സംസ്ഥാന പ്രസിഡണ്ട് ആയത് എന്നു പറയുകയുണ്ടായി. അനവസരത്തിൽ ഉണ്ടായ ഇത്തരം സംസാരശൈലി ജോസഫിനെ പോലെ മുതിർന്ന ഒരാൾക്ക് യോജിച്ചതല്ല എന്ന് ലീഗ് സംസ്ഥാന നേതൃത്വം പി ജെ ജോസഫിനോട് നേരിട്ട് വിളിച്ചു പറയുകയും ഇക്കാര്യത്തിൽ അവർക്കുള്ള അതൃപ്തി അറിയിക്കുകയും ചെയ്തു . കഴിഞ്ഞദിവസം കോൺഗ്രസ് നേതൃത്വവും മുസ്ലിം ലീഗിൻറെ ഒരു ഉന്നത നേതാവും പി.ജെ ജോസഫും ജോസ് കെ മാണിയുമായി ചർച്ച നടത്തിയിരുന്നു. സമവായത്തിന്റെ അന്തരീക്ഷത്തിലേക്ക് പോകുവാനും കെഎം മാണി കെട്ടിപ്പടുത്ത കേരള കോൺഗ്രസ് പാർട്ടി പിളരാതെ മുന്നോട്ടുപോകുന്നതിന് യുഡിഎഫ് നേതൃത്വത്തിന്റെ സമവായ നിർദേശം അവർ അറിയിക്കുകയുണ്ടായി. തുടക്കത്തിൽ തന്നെ ജോസഫ് നിർദ്ദേശങ്ങളോട് വിമുഖതയാണ് കാണിച്ചത്. അതിനെത്തുടർന്ന് യുഡിഎഫ് നേതൃത്വം കൂടുതൽ ചർച്ച നടത്താതെ മധ്യസ്ഥശ്രമം അവസാനിപ്പിച്ചു. മുസ്ലിം ലീഗിൻറെ ജോസ് കെ മാണി അനുകൂല നിലപാട് പി.ജെ ജോസഫിനെ പ്രകോപിതനാക്കി എന്ന് വേണം കരുതാൻ
കേരള കോൺഗ്രസ് പാർട്ടിയുടെ ആഭ്യന്തര വിഷയത്തിൽ മുസ്ലിം ലീഗിൻറെ ഇടപെടൽ പ്രത്യേകിച്ച് ജോസ് കെ മാണിയുടെ കാണിച്ച പിന്തുണയും മൃദു സമീപനവും പിജെ ജോസഫിനെ അലോസരപ്പെടുത്തി. കേരള കോൺഗ്രസിൻറെ വിഷയത്തിൽ മറ്റു കക്ഷികൾ ഇടപെടുന്നത് തൻറെ സാധ്യതകൾ പരിമിതപ്പെടുത്തുമെന്നും പരോക്ഷമായി ജോസ് കെ മാണിയെ സഹായിക്കുമെന്നും തിരിച്ചറിഞ്ഞ ജോസഫ് മുസ്‌ലിം ലീഗിനെയും ശിഹാബ് തങ്ങളെയും സംബന്ധിച്ച വിവാദ പരാമർശം നടത്തിയത്

ശിഹാബ് തങ്ങളുടെ മകൻ നിലവിൽ യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ ആണ് സഹോദരനാണ് ലീഗിന്റെ സംസ്ഥാന അധ്യക്ഷൻ . എന്തായാലും ജോസഫിൻറെ പരാമർശത്തോട് ലീഗ് അണികൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി കഴിഞ്ഞു

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)