മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്യണം; സുപ്രീംകോടതിയില്‍ താമസക്കാരന്റെ ഹര്‍ജി

Please follow and like us:
190k

ന്യൂഡല്‍ഹി: മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ താമസക്കാരന്റെ ഹര്‍ജി. ആല്‍ഫാ സെറീന്‍ അപ്പാര്‍ട്‌മെന്റിലെ 32 താമസക്കാരാണ് ഹര്‍ജി നല്‍കിയത്. ഫ്ലാറ്റുകള്‍ പൊളിച്ചു മാറ്റണമെന്ന വിധി സ്വാഭാവിക നീതിയുടെ ലംഘനമെന്നും നിയമ ലംഘനം ആദ്യം പരിശോധിക്കേണ്ടത് മന്ത്രാലയമാണ് കോടതി അല്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

താമസക്കാരെ കേസില്‍ കക്ഷി ചേര്‍ത്തിട്ടില്ലെന്നും താമസക്കാരുടെ വാദം കേള്‍ക്കാതെയുള്ള വിധി ഏകപക്ഷീയമെന്നും ഹര്‍ജിക്കാരന്‍ പറയുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ ഒന്നാം കക്ഷി ആക്കിയാണ് റിട്ട് ഹര്‍ജി. ഹര്‍ജി ജസ്റ്റിസ് ഇന്ദിരാബാനര്‍ജി അധ്യക്ഷയായ സുപ്രീംകോടതി ബഞ്ച് തിങ്കളാഴ്ച പരിഗണിക്കും. ഫ്ലാറ്റുകള്‍ പൊളിച്ചു മാറ്റാന്‍ കോടതി നിശ്ചയിച്ച സമയപരിധി ഇന്ന് അവസാനിക്കാന്‍ ഇരിക്കെയാണ് താമസക്കാരുടെ ഹര്‍ജി.

തീരദേശ മേഖലാ ചട്ടം ലംഘിച്ച്‌ നിര്‍മിച്ച അഞ്ച് ഫ്ലാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന് കഴിഞ്ഞ മേയ് എട്ടിനാണ് സുപ്രീം കോടതി വിധിച്ചത്. ഒരു മാസത്തിനകം പൊളിച്ചുമാറ്റിയ ശേഷം റിപ്പോര്‍ട്ട് നല്‍കാനായിരുന്നു വിധി. സാവകാശം ചോദിച്ച്‌ കോടതിയെ സമീപിച്ചെങ്കിലും നിരാകരിച്ചു. വിധി നടപ്പാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുവെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. അതേസമയം ആയുഷ്ക്കാലത്തെ സമ്ബാദ്യമായ കിടപ്പാടം നഷ്ടപ്പെടുമെന്ന് കേട്ടതിന്റെ ആഘാതം താമസക്കാര്‍ക്ക് ഇപ്പോഴും മാറിയിട്ടില്ല. മരട് നഗരസഭയും തീരദേശ സംരക്ഷണ അതോറിറ്റിയും കക്ഷികളായ കേസിനെക്കുറിച്ച്‌ ഒന്നുമറിയില്ലായിരുന്നുവെന്ന് താമസക്കാര്‍ പറയുന്നു. ഹോളി ഫെയ്ത്ത്, കായലോരം, ആല്‍ഫാ വെഞ്ചേഴ്സ്, ഹെറിറ്റേജ്, ജെയ്ന്‍ ഹൗസിംഗ് എന്നീ അപ്പാര്‍ട്മെന്റുകളാണ് പൊളിക്കാന്‍ ഉത്തരവിട്ടത്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)