ഇന്നലെ പരിഹാസം… ഇപ്പോ ലേലു അല്ലൂ .ലേലു അല്ലു

Please follow and like us:
190k

ചെയർമാൻ മരിച്ചാൽ മകനാണ് അടുത്ത ചെയർമാൻ എന്ന് ഭരണഘടനയിൽ ഇല്ല എന്ന് താൻ പറഞ്ഞിട്ടില്ല എന്ന് പിജെ ജോസഫ് . മാധ്യമങ്ങൾ തന്റെ പ്രസ്ഥാവന വളച്ചൊടിച്ചുവെന്നും ജോസഫ് .

കേരളാ കോൺഗ്രസ് പാർട്ടിയിലെ നേതൃസ്ഥാനത്തേ ചൊല്ലിയുളള തർക്കങ്ങൾക്കിടയിൽ ജോസ് കെ മാണി വിഭാഗം കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് കൊടുത്തത് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയപ്പോളാണ് ചെയർമാൻ മരിച്ചാൽ മകനാണ് അടുത്ത ചെയർമാനെന്ന് ഭരണഘടനയിൽ ഇല്ല എന്ന് ജോസഫ് പരിഹസിച്ചത് . കേരളത്തിലെ സകല ചാനലുകളുടെയും മുന്നിലാണ് ഇത് പറഞ്ഞത് . ജോസഫ് വിഭാഗം സോഷ്യൽ മീഡിയക്കാർ ജോസഫിന്റെ ഈ പ്രസ്ഥാവന തങ്ങളുടെ വാട്സപ് കൂട്ടായ്മകളിലും ഫേസ് ബുക്കുകളിലും ആഘോഷമാക്കുകയും ചെയ്തു .
അതേത്തുടർന്ന് ജോസ് കെ മാണി വളരെ രോഷത്തോടെയും വികാരിധീനതയോടെയുമാണ് ജോസഫിന്റെ ഈ പ്രസ്താവനയോട് പ്രതികരിച്ചത് . താൻ മരിച്ചാൽ മകൻ ചെയർമാനാകണം എന്ന് ഭരണഘടനയിൽ എഴുതാൻ മാത്രം വിഡ്ഢിയല്ല കെഎം മാണിയെന്ന് ജോസ് കെ മാണി പറഞ്ഞു . തന്നെയും പിതാവിനെയും അപമാനിക്കലാണ് . ഇതിന് അതേ വിധത്തിൽ താൻ മറുപടി പറയുന്നില്ല . ജോസ് കെ മാണി പ്രതികരിച്ചു

കേരളാ കോൺഗ്രസ് നേതൃ തർക്കങ്ങൾക്ക് സമവായം കണ്ടെത്താൻ സഭയുംഎൻ എസ്എസും ഉൾപ്പെടെ ശ്രമിക്കുമ്പോൾ ജോസഫിന്റെ ഭാഗത്തുനിന്ന് ഉണ്ടായ ഇത്തരം നീക്കം സമവായ ശ്രമങ്ങൾക്ക് തിരിച്ചടിയാകുമെന്ന് സഭാ മേലദ്ധ്യക്ഷന്മാർ പിജെ ജോസഫിനോട് പറഞ്ഞു . 
അതുപോലെ മുസ്ലീം ലീഗ് പരമാദ്ധ്യക്ഷൻ പാണക്കാട് ശിഹാബ് തങ്ങൾ മരിച്ചപ്പോൾ മകനല്ല ചെയർമാനായതെന്നും പിജെ ജോസഫ് ചൂണ്ടിക്കാണിച്ചു . അനാവശ്യമായി ലീഗിനെ ഇതിൽ വലിച്ചിഴച്ചതിൽ പ്രതിഷേധം ലീഗ് നേതൃത്വവും പിജെ ജോസഫിനെ അറിയിച്ചു . ശിഹാബ് തങ്ങൾ അന്തരിച്ചപ്പോൾ അനുജൻ ഹൈദരലി ശിഹിബ് തങ്ങളാണ് ലീഗ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് വന്നത് .
ജോസഫിന്റെ അനാവശ്യവും ഉത്തരവാദിത്തമില്ലാത്തതുമായ പ്രസ്താവനകളുടെ പേരിൽ സഭാ നേതൃത്വവും ലീഗ് നേതൃത്വവും ഒരുപോലെ വിമർശിച്ചപ്പോൾ ഇന്നലെത്തെ പ്രസ്താവന ജോസഫിന് തിരുത്തേണ്ടി വന്നു . തന്റെ പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിച്ചു എന്നാണ് ജോസഫിന്റെ പുതിയ ഭാക്ഷ്യം . കൂടാതെ തന്നെ താൽക്കാലിക ചെയർമാനായി അംഗീകരിച്ചാൽ പാർലമെന്ററി പാർട്ടിയും അതിൽ സമവായമില്ല എങ്കിൽ സ്റ്റേറ്റ് കമ്മറ്റിയും വിളിക്കാനും ജനാധിപത്യപരമായി ചെയർമാനെ തിരഞ്ഞെടുക്കുവാനും തയ്യാറാണ് എന്നാണ് ജോസഫിന്റെ പുതിയ നിലപാട് . സമവായ ചർച്ചകൾ കത്തോലിക്കാ സഭയുടെയും നായർ സർവീസ് സൊസൈറ്റിയും കോൺഗ്രസ് പാർട്ടിയുടെയും ആശീർവാദത്തോടെ മധ്യസ്ഥർ മുഖേന നടന്നുവരുന്നുണ്ട്. സി എഫ് തോമസ് ചെയർമാനും ജോസ് കെ മാണി വർക്കിങ് ചെയർമാനുമായി.പി ജെ ജോസഫ് നിയമസഭാകക്ഷി നേതാവുമായുള്ള നിർദേശം ആദ്യ ഘട്ടത്തിൽ തന്നെ മാണി വിഭാഗം തള്ളിയിരുന്നു.ജോസ് കെ മാണി ചെയർമാനായുള്ള പുതിയ ഫോർമുലയാണ് നിലവിൽ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നതെന്നാണ് ലഭ്യമാകുന്ന വിവരം.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)