പന്ത്രണ്ടു വയസുകാരിയെ അടുത്ത വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Please follow and like us:
190k

പത്തനംതിട്ട: പന്തളം തെക്കേക്കരയില്‍ പന്ത്രണ്ടു വയസുകാരി അടുത്ത വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് പാറക്കര മാടവിള ആരോമല്‍ ഭവനില്‍ സത്യന്റെ മകള്‍ അമൃതയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അയല്‍വീട്ടിലെ ചായ്പിലാണ് പെണ്‍ക്കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍ക്കുട്ടി കളിക്കുകയാണെന്ന് കരുതി കുലുക്കി വിളിച്ചപ്പോഴാണ് തൂങ്ങിയതാണെന്ന് തിരിച്ചറിഞ്ഞതെന്നാണ് കുട്ടിയെ കണ്ടെത്തിയ വീട്ടിലുള്ള യുവതി പറഞ്ഞത്.

രക്ഷിതാക്കള്‍ എത്തി ഷാള്‍ അറുത്തു മാറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചെന്നും കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കല്‍ ആരോപിക്കുന്നു. പൊലീസ് എത്തി ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതശരീരം പോസ്റ്റ് മോര്‍ട്ടത്തിനായി പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)