പൂഞ്ഞാറിൽ കേരള കോൺഗ്രസ് എം ന്റെ ബ്ലോക്ക്പഞ്ചായത്ത്മെമ്പർ ജോസഫ് പക്ഷത്ത്

Please follow and like us:
190k


സംസ്ഥാന കമ്മിറ്റി വിളിച്ച് ചേർത്ത് ചെയർമാനെ തിരഞ്ഞെടുക്കണം എന്ന് ആവശ്യപ്പെട്ടുള്ള സംസ്ഥാന കമ്മിറ്റിയംഗങ്ങൾ നടത്തിയ ഒപ്പ് ശേഖരണത്തിൽ നിന്ന് വിട്ട് നിന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മറിയമ്മ മുള്ളുകാലയിൽ.
മാണി വിഭാഗത്തെ എന്നും രണ്ടാം തരമായി കാണുന്ന ഇവരുടെ ശൈലി പാറത്തോട് മണ്ഡലത്തിൽ പല കാര്യത്തിലും അലോസരം സൃഷ്ടിച്ചിരുന്നു. ജോയി എബാഹത്തിന്റെ വിശ്വസ്തനായിരുന്ന മജു പുളിക്കനും, ജോസ്ഥ് വിഭാഗത്തിന്റെ ആളായ ജില്ലാ പഞ്ചായത്ത് മെമ്പർ സെബാസ്റ്റ്യൻ കുളത്തിങ്കലും ജോസ് കെ മാണിക്ക് ശക്തമായ പിന്തുണ കൊടുത്തിട്ടും മറിയാമ്മ മുള്ളുകാല ഈ നിലപാട് സ്വീകരിച്ചതിൽ പൂഞ്ഞാറിൽ കടുത്ത എതിർപ്പിന് വഴിവെച്ചിട്ടുണ്ട്
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പാർട്ടി സ്ഥാനാർത്ഥി ചർച്ചകൾ നടക്കുന്നതിനിടെ ഇ ജെ.ആഗസ്തി ചിഹ്നത്തിനുള്ള കത്ത് കൊടുത്തുവിട്ടത് ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. അവസാന വർഷം ബ്ലോക്ക് പ്രസിഡന്റെ ആകാനുള്ള മറിയമ്മ മുള്ളുകാലയുടെ മോഹങ്ങൾക്ക് ഈ നിലപാട് തടസമാകുമെന്നുറപ്പാണ്. മാണി ഗ്രൂപ്പിന്‍റെ
അംഗം ആയിട്ടാണ് ജയിച്ചതെങ്കിലും ജനാധിപത്യ കേരള കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന ജനപ്രതിനിധിയാണ് മറിയാമ്മ.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

57total visits,2visits today

Enjoy this news portal? Please spread the word :)