രാഹുല്‍ ഗാന്ധി ഭാരത യാത്രയ്ക്ക്

Please follow and like us:
190k

പാര്‍ട്ടിയുടെ അടിത്തറ ശക്തമാക്കി ജനങ്ങളിലേക്ക് ഇറങ്ങാന്‍ ഭാരത യാത്രക്കൊരുങ്ങി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ വിവിധ മേഖലകളിലുള്ള ജനങ്ങള്‍ അഭിമുഖീകരിക്കുന്ന യഥാര്‍ഥ പ്രശ്‌നങ്ങള്‍ സംബന്ധിച്ച്‌ മനസ്സിലാക്കുകയാണ് യാത്രകൊണ്ട് ഉദ്ദേശിക്കുന്നത്. ആന്ധ്രയില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ 14 മാസം നീണ്ട ‘പ്രജാ സങ്കല്‍പ യാത്ര’യ്ക്ക് സമാനമായി ‘ഭാരത യാത്ര’ നടത്താനാണ് രാഹുല്‍ ആലോചിക്കുന്നത്.

തെലുഗുദേശം പാര്‍ട്ടിയെ തകര്‍ത്ത് ജഗന് അധികാരത്തിലേറാന്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസിനെ യാത്ര സഹായിച്ചതെന്ന് തിരിച്ചറിഞ്ഞാണ് രാഹുല്‍ ഭാരത യാത്രയ്ക്ക് ഒരുങ്ങുന്നത്. നേരത്തെ തന്നെ ഇത്തരത്തിലൊരു യാത്രയ്ക്ക് അദ്ദേഹം തീരുമാനിച്ചിരുന്നെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ അതിനു സാധ്യമായില്ല.

രാജ്യത്തിന്റെ ഗ്രാമീണ മേഖലകളിലേയ്ക്ക് ഇറങ്ങിച്ചെല്ലാനാണ് രാഹുല്‍ ആഗ്രഹിക്കുന്നത്. കാറിലും പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ചും കാല്‍നടയായുമായിരിക്കും യാത്രകള്‍. ഓരോ സംസ്ഥാനങ്ങളിലേയും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കാനും രാജ്യത്തിന്റെ പൊതുവായ പ്രശ്‌നങ്ങള്‍ മനസിലാക്കാനും യാത്ര ഉപകാരപ്പെടുമെന്നാണ് രാഹുല്‍ കണക്കുകൂട്ടുന്നത്. ജനങ്ങളുമായി കൂടുതല്‍ ഇടപഴകാന്‍ ഭാരത യാത്രയിലൂടെ കഴിയും.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)