പാലക്കാട് വാഹനാപകടത്തില്‍ മരിച്ചവരുടെ മൃതദേഹം ഇന്ന് സംസ്കരിക്കും

Please follow and like us:
190k

പാലക്കാട്: തണ്ണിശ്ശേരിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അപകടത്തില്‍ 8 പേരാണ് മരിച്ചത്.

ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ചാണ് 8 പേര്‍ മരിച്ചത്. ആംബുലന്‍സ് ഡ്രൈവര്‍ സുധീറിന്‍റെ മൃതദേഹം ഇന്നലെ രാത്രിയില്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു. സുധീറിന്റെ മൃതദേഹം നെന്മാറ ആറുവായ ജുമാമസ്ജിദില്‍ ഖബറടക്കും.

അയിലൂര്‍ സ്വദേശികളായ നിഖില്‍, ശിവന്‍, വൈശാഖ് എന്നിവരുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി നാട്ടില്‍ സംസ്കരിക്കും. ഷൊര്‍ണൂര്‍ സ്വദേശി ഉമ്മര്‍ ഫാറൂഖിന്‍റെ മൃതദേഹം മുള്ളൂര്‍ക്കര ജുമാമസ്ജിദിലും സുബൈര്‍, ഫവാസ്, നാസര്‍ എന്നിവരുടെ മൃതദേഹം പോക്കുംപടി ജുമാമസ്ജിലുമാണ് ഖബറടക്കുക. രണ്ട് സ്ഥലത്തും പൊതു ദര്‍ശനം നടത്തിയ ശേഷമായിരിക്കും മൃതദേഹം സംസ്കരിക്കുക.

13 വയസുകാരന്‍ ഷാഫി ഗുരുതര പരിക്കുകളോടെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കൂടാതെ ലോറിയിലുണ്ടായിരുന്ന അബ്ദുല്‍ ഹുസൈര്‍, സെയ്ദ് ഇബ്രാഹീം, ഫൈസല്‍ എന്നിവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)