കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം മാണി വിഭാഗം തീരുമാനിക്കുമെന്ന് റോഷി അഗസ്റ്റിന്‍

Please follow and like us:
190k

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം മാണി വിഭാഗം തീരുമാനിക്കുമെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ. പി.ജെ.ജോസഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തുടരുന്നതില്‍ വിരോധമില്ല. രണ്ടുപാര്‍ട്ടികളും ലയിക്കുന്ന സമയത്ത് ചില ധാരണകളുണ്ടായിരുന്നെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസിലെ അധികാരതര്‍ക്കം പരിഹരിക്കാനുള്ള മധ്യസ്ഥ ചര്‍ച്ചകളിലും ചെയര്‍മാന്‍ സ്ഥാനം വിട്ടു നല്‍കാനാകില്ലെന്ന നിലപാടിലുറച്ചായിരുന്നു ജോസ്.കെ. മാണി പക്ഷം.

അതേസമയം, കക്ഷിനേതാവിനെ തിരഞ്ഞെടുക്കാന്‍ സാവകാശംതേടി റോഷി അഗസ്റ്റിന്‍ എം.എല്‍.എ. സ്പീക്കര്‍ക്ക് കഴിഞ്ഞ ദിവസം കത്തുനല്‍കിയിരുന്നു. ജോസഫ് വിഭാഗവും ഇത് സംബന്ധിച്ച്‌ സ്പീക്കര്‍ കത്ത് നല്‍കുകയുണ്ടായി. ജൂണ്‍ മാസം ഒമ്ബതിന് മുമ്ബ് കക്ഷി നേതാവിനെ തിരഞ്ഞെടുത്ത് അറിയിക്കണമെന്നായിരുന്നു സ്പീക്കര്‍ നേരത്തെ നല്‍കിയ നിര്‍ദേശം.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)