പിജെ ജോസഫ് പ്രതിരോധത്തിൽ ; പാർട്ടിയുടെ 90 % നേതാക്കളും മാണി ഗ്രൂപ്പിനൊപ്പം . ചെയർമാൻ സ്ഥാനം ലഭിച്ചില്ല എങ്കിൽ എം എൽ എ സ്ഥാനം രാജി വെക്കാൻ ആലോചനയിൽ ; എൽ ഡീ എഫ് യുമായി അനൗദ്യോഗിക ചർച്ച നടത്തി. ബിജെപി യും ജോസഫിനെ ലക്ഷ്യമിടുന്നു .

Please follow and like us:
190k

കോട്ടയം : കേരളാ കോൺഗ്രസ് എം ഇൽ പിടിച്ചു നിക്കുവാൻ ആവാതെ പിജെ ജോസഫ് പിൻവലിയുന്നു . 90 ശതമാനത്തിൽ അധികം വരുന്ന സംസ്ഥാന നേതാക്കളുടെ പിന്തുണ മാണി വിഭാഗത്തിനൊപ്പം ആണ് എന്നതാണ് ജോസഫ് ഗ്രൂപ്പിനെ വലക്കുന്നത് . കെഎം മാണിയുടെ വിശ്വസ്തനും മുൻ ചെയർമാനും ആയ സിഎഫ് തോമസ് തനിക്കൊപ്പം ആണെന്നുള്ള പ്രചാരണം ആയിരുന്നു ജോസഫിനെ മുന്നോട്ടു നയിച്ചത് . എന്നാൽ ചില ശാരീരിക അസ്വസ്ഥതകൾ മൂലം ചികിത്സയിൽ ആയിരുന്നു അദ്ദേഹത്തിന്റെ നിസ്സഹായാവസ്ഥ തന്റെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ച ജോസഫ് ഗ്രൂപ്പിന് ചുട്ട മറുപടി സിഎഫ് തോമസ് നൽകിയതോടെ ആണ് ഇനി നില നില്പില്ല എന്ന തിരിച്ചറിവ് പിജെ ജോസെഫിനുണ്ടാക്കിയത് .

നിലവിൽ കോൺഗ്രസ്സും കൈ വിട്ട സ്ഥിതിക്ക് എൽ ഡീ എഫും ആയി ചർച്ച നടത്തി എന്നാണ് ഞങ്ങൾക്ക് ലഭിച്ച വിവരം. ഇന്നലെ ഇടുക്കി ജില്ലയിലെ പ്രമുഖ സിപിഎം നേതാവും ആയി ചർച്ച നടത്തിയെന്നാണ് വിവരം. വേണ്ടി വന്നാൽ കേരളാ കോൺഗ്രസ് എം ഇൽ നിന്ന് രാജി വെക്കുകയും എം എൽ എ സ്ഥാനം അടക്കം രാജി വെച്ച് തിരഞ്ഞെടുപ്പിനെ നേരിടുക എന്നതാണ് ജോസഫ് ഗ്രൂപ്പിന് മുന്നിൽ ഉള്ള ഏക പോംവഴി . ഉപതിരഞ്ഞെടുപ്പ് വരുമ്പോൾ കടുത്തുരുത്തി , തൊടുപുഴ മണ്ഡലങ്ങളിൽ തങ്ങളെ പിന്താങ്ങുമോ എന്നറിയാൻ അത്രേ പ്രാഥമിക ചർച്ച നടത്തിയത് . എന്നാൽ ഇടതുപക്ഷം ആവട്ടെ ഇതിനോട് വേണ്ട രീതിയിൽ പ്രതികരിച്ചിട്ടില്ല . നിലവിൽ കേരളാ കോൺഗ്രസിൽ നിൽക്കുന്ന പക്ഷം ഒരു രാഷ്ട്രീയ നിലപാട് തുറന്നു പറയുവാൻ സാധിക്കില്ല എന്നാണ് കോടിയേരി അടക്കം ഉള്ളവരുടെ നിലപാട് . നാണം കെട്ട് ഇങ്ങനെ അവിടെ നില നില്കണമോ എന്ന് ജോസഫ് ആലോചിക്കട്ടെ എന്നാണ് പൊതുവെ ഇടതു നിലപാട്.

എന്നാൽ ബിജെപി നേതാക്കളും ജോസഫ് ഗ്രൂപ്പിനെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് . യു ഡീ എഫ് വിട്ട് ചെന്നാൽ പിജെ ജോസഫിന് രാജ്യസഭാ സീറ്റോ , അതുമല്ലെങ്കിൽ ഗവര്ണർ സ്ഥാനമോ നൽകാം എന്നതാണ് ബിജെപി നിലപാട് . കടുത്തുരുത്തി , പാലാ , തൊടുപുഴ സീറ്റുകളിൽ ജോസഫിനെ സഹായിക്കാം എന്നിവർ
പറയുന്നു . കടുത്തുരുത്തിയിൽ ബിജെപി ക്കു 27000 വോട്ടുകൾ ഉണ്ട് . അത് കൂടാതെ മോൻസ് ജോസഫ് വ്യക്തിപരമായതും ജോസഫ് വിഭാഗം വോട്ടുകളും കൂട്ടി അനായാസം ജയിക്കാൻ ആവുമെന്നാണ് കണക്കു കൂട്ടൽ . തൊടുപുഴയിൽ ജോസെഫിന്റെ മകൻ അപ്പു , കടുത്തുരുത്തിയിൽ മോൻസ് ജോസഫ് , പാലായിൽ സജി മഞ്ഞകടമ്പനെയോ , ജോയ് അബ്രാഹത്തെയോ പിന്തുണക്കാൻ തയ്യാർ എന്ന് ബിജെപി യും നിലപാട് എടുത്തേക്കും .

എന്തായാലും പിൻവാതിൽ ചർച്ചകൾ നടക്കുമ്പോൾ ബിജെപി ഓഫറുകൾ സ്വീകരിക്കാൻ ആണ് കൂടുതൽ സാധ്യത . ഇടതു മുന്നണിക്ക് പിജെ ജോസഫിനെ അത്രക്കങ്ങു വിശ്വാസ്യത ഇല്ലാത്തത് ആണ് ബിജെപി യുമായി ചർച്ചക്ക് ഇവർ തയ്യാർ ആവുന്നത് എന്നറിയുന്നു .

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)