സർക്കാർ ആശുപത്രിയിൽ ഗർഭിണിയായ യുവതിക്കും രണ്ടുവയസുകാരി മകൾക്കും ചികിത്സ നിഷേധിച്ചു .

Please follow and like us:
190k

അതിരമ്പുഴ : പനിക്ക് ചികിത്സക്കായി എത്തിയ അതിരമ്പുഴ സ്വദേശി ഗർഭിണിയായ യുവതിക്കും രണ്ടു വയസുകാരി മകൾക്കും അതിരമ്പുഴ സർക്കാർ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചു. കടുത്ത പനിയും ഛർദിയുമായി അടിയന്തിരമായി ഡോക്ടറെ കാണുവാൻ ആശുപത്രിയിൽ എത്തിയ ഇവരെ ഓപി സമയം ആയില്ല ആയതിനാൽ ഇപ്പോൾ ചികിൽസിക്കാൻ പറ്റില്ല 
ഓപി ടിക്കറ്റ് എടുത്ത് ഒൻപതു മണിക്ക് ശേഷം വരാൻ ഡോക്ടർ ആവശ്യപ്പെടുകയിരുന്നു. 
താൻ ഗർഭിണിയാണെന്നും കുട്ടിക്ക് കടുത്ത പനിയും ഛർദിയും ഉണ്ടെന്നും യുവതി പറഞ്ഞിട്ടുപോലും ഡോക്ടർ ചികിൽസിക്കാൻ തയ്യാറായില്ല. 
ഏതാനും ദിവസങ്ങൾക്ക്‌ മുൻപ് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഒരു ജീവൻ പൊലിഞ്ഞ സാഹചര്യം ഉണ്ടായിട്ടുപോലും ആശുപത്രി അധികൃതരുടെ ഭാഗത്ത്‌ നിന്നുള്ള ഈ നടപടി ഞെട്ടൽ ഉളവാക്കുന്നു എന്ന് കേരളാ വിദ്യാർത്ഥി കോൺഗ്രസ്‌ (എം) നേതാവ് അഖിൽ ഉള്ളംപള്ളിൽ പ്രതികരിച്ചു. ഇത്തരത്തിലുള്ള പ്രവണതകൾ അംഗീകരിക്കുവാൻ കഴിയില്ല കുറ്റക്കാർക്കെതിരെ കർശനമായ നടപടി ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)