‘ കാശില്ല വാഹനം വാങ്ങരു’തെന്ന് പറഞ്ഞ ധനവകുപ്പ്, വണ്ടി വാങ്ങാന്‍ ചെലവഴിച്ചത് 96 ലക്ഷം

Please follow and like us:
190k

തിരുവനന്തപുരം: സാമ്ബത്തിക പ്രതിസന്ധി കാരണം പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ഉത്തരവിട്ട ധനവകുപ്പ് തന്നെ 12 പുതിയ എസി ബൊലേറോ ജീപ്പുകള്‍ വാങ്ങി. നാല്പതിനായിരം മുതല്‍ എഴുപതിനായിരം കിലോ മീറ്റര്‍ മാത്രം ഓടിയ വണ്ടികള്‍ക്ക് പകരമാണ് പുതിയ വാഹനങ്ങള്‍ വാങ്ങിയത്.

സാമ്ബത്തിക പ്രതിസന്ധി മൂലം മുണ്ട് മുറുക്കി ഉടുക്കണമെന്നാണ് ധനവകുപ്പ് നിര്‍ദ്ദേശം. വകുപ്പ് മേധാവികള്‍ മാത്രമേ പുതിയ വാഹനം വാങ്ങാവൂ എന്ന കര്‍ശന നിര്‍ദ്ദേശവുമുണ്ട്. വിവിധ വകുപ്പുകളും സ്ഥാപനങ്ങളും പുതിയ വാഹനം വാങ്ങാതെ അപേക്ഷ ക്ഷണിച്ച്‌ മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം എടുക്കണമെന്നായിരുന്നു നിര്‍ദ്ദേശം.

എന്നാല്‍ ധനവകുപ്പിന് കീഴിലെ ധനകാര്യപരിശോധന വിഭാഗം നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പ്പറത്തി 12 മഹേന്ദ്ര ബൊലേറോ വാഹനങ്ങള്‍ വാങ്ങി.നിയമസഭയില്‍ ധനമന്ത്രി നല്‍കിയ ഉത്തരത്തിലാണ് വിവരങ്ങളുള്ളത്. വാഹനങ്ങള്‍ വാങ്ങാനുള്ള ചെലവായത് 96 ലക്ഷം.

ധനകാര്യ പരിശോധനാ വിഭാഗത്തിന് നിലവിലുള്ള ഓള്‍ട്ടോ കാറില്‍ പരിശോധനക്കായി കൂടുതല്‍ ജീവനക്കാര്‍ക്ക് പോകാനുള്ള ബുദ്ധിമുട്ടാണ് പുതിയ വാഹനം വാങ്ങാനുള്ള ഒരു കാരണമായി പറയുന്നത്. 12 ജില്ലകളിലെ വാഹനങ്ങളില്‍ എസി ഇല്ലാത്തതിനാല്‍ മഴക്കാലത്ത് സുരക്ഷാ ഭീഷണിയുണ്ടെന്നും മറുപടിയിലുണ്ട്.

നിലവിലുള്ള പഴയ വാഹനങ്ങള്‍ ദേശീയ സമ്ബാദ്യ പദ്ധതി വിഭാഗത്തിന് കൈമാറുമെന്നും വിശദീകരിക്കുന്നു. ധനകാര്യപരിശോധനാ വിഭാഗം തന്നെ പുതിയ വണ്ടികള്‍ വാങ്ങിയതിനാല്‍ മറ്റ് വകുപ്പുകളും പിന്നാലെ പുതിയ വാഹനം വാങ്ങാനുള്ള അപേക്ഷകളുമായി എത്തുമെന്നുറപ്പാണ്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

44total visits,2visits today

Enjoy this news portal? Please spread the word :)