കുരിശിനുപകരം അപമാനകരമായ ചിഹ്നം, ലളിതകലാ അക്കാദമി പുരസ്‌കാരം നേടിയ കാര്‍ട്ടൂണിനെതിരെ കെസിബിസി; സര്‍ക്കാര്‍ മാപ്പുപറയണം

Please follow and like us:
190k

കൊച്ചി: കേരള ലളിതകലാ അക്കാദമി പുരസ്‌കാരത്തിനായി തിരഞ്ഞെടുത്ത കാര്‍ട്ടൂണിനെതിരെ കെസിബിസി. പുരസ്കാരം നേടിയ കാര്‍ട്ടൂണ്‍ ക്രിസ്തീയ മതപ്രതീകങ്ങളെ അവഹേളിക്കുന്നതാണെന്ന് കെസിബിസി ചൂണ്ടിക്കാട്ടി. ക്രൈസ്തവ വിശ്വാസ പ്രതീകമായ നല്ല ഇടയന്റെ പ്രതീകത്തെ അവഹേള‌ിക്കുന്നതാണ് കാര്‍ട്ടൂണ്‍ എന്നാണ് ആരോപണം.

ബിഷപ് ഫ്രാങ്കോയുടെ പേരുപറഞ്ഞു കുരിശിനുപകരം അപമാനകരമായ ചിഹ്നം വരച്ച വികല ചിത്രത്തിനാണ് ഇടതു സര്‍ക്കാര്‍ പുരസ്‌കാരം നല്‍കി ആദരിച്ചിരിക്കുന്നത്. ക്രിസ്ത്യന്‍ ന്യൂനപക്ഷം ഇലക്ഷനില്‍ ഒപ്പം നിന്നില്ല എന്ന മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ വിലയിരുത്തലാണോ കാര്‍ട്ടൂണ്‍ പുരസ്‌കാര പ്രഖ്യാപനത്തിന്റെ പിന്നിലെ പ്രചോദനമെന്ന് സംശയിക്കുന്നെന്നും കെസിബിസി വക്താവ് ഫാ. വര്‍ഗീസ് വള്ളിക്കാട്ട് പറഞ്ഞു.

പുരസ്‌കാരം പിന്‍വലിച്ചു, ജനങ്ങളുടെ നികുതിപ്പണം ദുരുപയോഗിച്ചതിനു പൊതുസമൂഹത്തോടും, മത പ്രതീകത്തെ അപമാനിച്ചതിന് ക്രിസ്തീയ സമൂഹത്തോടും മാപ്പുപറയാന്‍ അക്കാദമി ഭാരവാഹികള്‍ തയ്യാറാകണം. ഇതാണോ ഇടതു സര്‍ക്കാരിന്റെ ന്യൂനപക്ഷ സംരക്ഷണവും മതേതരത്വവും എന്നു സാംസ്‌കാരിക വകുപ്പ് മന്ത്രി വ്യക്തമാക്കണം – ഫാ. വര്‍ഗീസ് ആവശ്യപ്പെട്ടു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

32total visits,1visits today

Enjoy this news portal? Please spread the word :)