തോമസ് ചാഴികാടന്റെ പാലാ നിയോജകമണ്ഡലത്തിലെ നന്ദി പ്രകാശന പര്യടനത്തിന്റെ മൂന്നാം ദിവസത്തിലെ ഉദ്ഘാടന ചടങ്ങിൽ വിളിക്കാതെ വന്നെത്തിയ ജോയ് എബ്രാഹാമിന് പാർട്ടി പ്രവർത്തകരുടെ കൂക്കി വിളിയും അസഭ്യ വർഷവും കൈയ്യേറ്റവും..

Please follow and like us:
190k

പാലാ: കേരള കോൺഗ്രസ് എം ലെ അധികാര വടം വലിക്ക് ജോസഫ് പക്ഷത്തിന് ഒത്താശ ചെയ്തു നൽകിയ ഓഫീസ് ചാർജ് വഹിക്കുന്ന ജനറൽ സെക്രട്ടറിയായ ജോയി എബ്രഹാം എക്സ് എം പി ക്ക് സ്വന്തം മണ്ഡലമായ തലപ്പലത്ത് പാർട്ടി പ്രവർത്തകരുടെയും റ്റ അനുഭാവികളുടെയും അസഭ്യവർഷവും കയ്യേറ്റ ശ്രമവും നേരിടേണ്ടിവന്നു. കോട്ടയം എംപി തോമസ് ചാഴികാടന്റെ പാലാ നിയോജക മണ്ഡലത്തിലെ നന്ദി പ്രകാശന പരിപാടിയുടെ മൂന്നാം ദിവസമായ ഇന്നത്തെ ഉദ്ഘാടന ചടങ്ങ് തലപ്പലം മണ്ഡലത്തിലെ കളത്തു കടവിലാണ് സംഘടിപ്പിച്ചിരുന്നത്. ഉദ്ഘാടന ചടങ്ങിലേക്ക് പാർട്ടിക്ക് പ്രത്യേകിച്ച് കേരള കോൺഗ്രസ് എം വിഭാഗത്തിന് അനഭിമതനായ ജോയി എബ്രഹാത്തെ ക്ഷണിച്ചിരുന്നില്ല. പക്ഷേ അപ്രതീക്ഷിതമായി വേദിയിലേക്ക് കടന്നു വന്ന ജോയ് അബ്രാഹത്തെ കൂക്കിവിളിയും അസഭ്യവർഷവുമായാണ് പ്രവർത്തകർ സ്വീകരിച്ചത്. ജോയി എബ്രഹാമെ പരനാറി. കേരള കോൺഗ്രസിലെ യൂദാസെ. മാണി സാറിനെ ഒറ്റുകൊടുത്ത വഞ്ചകനെ നിനക്ക് മാപ്പില്ല . എന്നിങ്ങനെ മുദ്രാവാക്യം മുഴക്കി ഒരു കൂട്ടം പ്രവർത്തകർ വേദിയിലേക്ക് പാഞ്ഞടുക്കുകയായിരുന്നു.ഇത് കണ്ടു പകച്ചു നിന്ന ജോയി എബ്രഹാം പ്രവർത്തകരോട് കയർക്കുകയും പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് ഉച്ചത്തിൽ ഭീഷണി പ്പെടുത്തുകയും ചെയ്തു. തുടർന്ന് കയ്യാങ്കളിയുടെ വക്കോളമെത്തിയപ്പോൾ യുഡിഎഫ് നേതാക്കൾ എത്തി പ്രവർത്തകരെ ശാന്തരാക്കി ജോയ് എബ്രാഹത്തോട് പുറത്തു പോകാൻ ആവശ്യപ്പെടുകയും ജോയി ഏബ്രഹാം കലിതുള്ളി വേദിയിൽ നിന്ന് ഇറങ്ങി പോവുകയും ചെയ്തു. റോഡിന് സമീപം പാർക്കു ചെയ്ത സ്വന്തം വണ്ടിയിൽ കയറി രക്ഷപ്പെടുകയും ചെയ്തു. ഇതിനിടക്ക് ഒരു വിരുതൻ ജോയ് എബ്രഹാത്തിന്റെ മുണ്ട് അഴിക്കുവാൻ ശ്രമിച്ചെങ്കിലും നേതാക്കൾ ഇടപെട്ട് പിന്തിരിപ്പിച്ചു. കഴിഞ്ഞ കുറെ ആഴ്ചകളായി ജോയി എബ്രഹാം പാർട്ടി പരിപാടികളിലൊ പൊതുപരിപാടികളിലൊ പാർട്ടി പ്രവർത്തകരുടെ ആക്രമണം ഭയന്ന് പങ്കെടുക്കുന്നില്ലായിരുന്നു . സ്വന്തം മണ്ഡലത്തിൽ പോലും ഒരു പരിപാടിയിൽ പങ്കെടുക്കാൻ പറ്റാത്ത വിധത്തിൽ കേരള കോൺഗ്രസ് പ്രവർത്തകരുടെ രോഷം ജോയി എബ്രഹാമിനുമേൽ പ്രകടമായി കൊണ്ടിരിക്കുകയാണ്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)