കാശ്‌മീരില്‍ ഭീകരാക്രമണം, മൂന്ന് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് വീരമൃത്യു

Please follow and like us:
190k

ശ്രീനഗര്‍: കാശ്‌മീരിലെ അനന്ത്നാഗില്‍ തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണത്തില്‍ മൂന്ന് സി.ആര്‍.പി.എഫ് ജവാന്മര്‍ക്ക് വീരമ‌ൃത്യു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. സൗത്ത് കാശ്മീരിലെ അനന്ത്നാഗില്‍ തിരക്കേറിയ കെ.എം.എഫ്.പി റോഡിലായിരുന്നു ആക്രമണം.

സി.ആര്‍.പി.എഫിന്റെ പട്രോള്‍ സംഘത്തിന് തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രദേശത്ത് ഏറ്റമുട്ടല്‍ തുടരുകയാണ്. ഏറ്റുമുട്ടലിനിടെ ഒരു തീവ്രവാദിയും കൊല്ലപ്പെട്ടിട്ടുണ്ട്. അനന്ത്നാഗ് പൊലീസ് സ്റ്റേഷനിലെ ഹൗസ് ഓഫീസര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ശ്രീനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)