“മരണശേഷം ശരീരത്തില്‍ ഒരു പൂവ് പോലും വയ്ക്കരുത്‌ , സര്‍ക്കാരിന്‍റെ ഔദ്യോഗിക ആദരവും വേണ്ട” – സുഗതകുമാരി

Please follow and like us:
190k

തിരുവനന്തപുരം: മരണശേഷം ശരീരത്തില്‍ ഒരു പൂവ് പോലും വയ്ക്കരുതെന്നും മതപരമായ ചടങ്ങുകളും സര്‍ക്കാരിന്‍റെ ഔദ്യോഗിക ആദരവും വേണ്ടെന്നും കവയത്രി സുഗതകുമാരി. പൊതുദര്‍ശനങ്ങള്‍ വേണ്ടെന്നും മരണാനന്തരം എത്രയും വേഗം ശാന്തികവാടത്തില്‍ ദഹിപ്പിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മരണശേഷമുള്ള മതപരമായ ചടങ്ങുകളും ഔദ്യോഗിക ആദരവും വേണ്ടെന്ന് വച്ച മുന്‍ഗാമികളുടെ പാതയാണ് സുഗതകുമാരിയും സ്വീകരിച്ചിരിക്കുന്നത് . മരിച്ചശേഷം റീത്തുകാര്‍ക്കും പുഷ്പചക്രങ്ങള്‍ക്കുമായി പതിനായിരക്കണക്കിനു രൂപയുടെ പൂക്കളാണ് മൃതദേഹത്തില്‍ മൂടുന്നതെന്ന് ചുണ്ടികാട്ടിയ അവര്‍ അത്തരം ശവപുഷ്പങ്ങള്‍ എന്‍റെ ദേഹത്ത് വെക്കരുതെന്നും അത് ഇഷ്ടമല്ലെന്നും വ്യക്തമാക്കി.

ജീവിച്ചിരിക്കുന്ന സമയങ്ങളിലാണ് ഇത്തരത്തിലുള്ള സ്നേഹം കാട്ടേണ്ടതെന്നും അങ്ങനെയുള്ള ഇത്തിരി സ്‌നേഹം മാത്രംമതിയെന്നും സുഗതകുമാരി പറഞ്ഞു . മരണാനന്തരം എന്തൊക്കെ ചെയ്യണമെന്ന് ഒസ്യത്തില്‍ എഴുതിവെച്ചിട്ടുണ്ടെന്നും കവയത്രി വ്യക്തമാക്കി .

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)