ക്രിസ്ത്യാനികളുടെ ആത്മീയ ഗുരുക്കന്മാരായ ബിഷപ്പിന്റെ സ്ഥാനീയ ചിഹ്നം ആയ അംശവടിയിൽ കുരിശിനു പകരം ഷഡ്ഢി ; ആവിഷ്കാര സ്വാതന്ത്യ്രം അതിര് കടക്കുമ്പോൾ പ്രോത്സാഹിപ്പിക്കാൻ ഓൺലൈൻ സഖാക്കളും ..

Please follow and like us:
190k

ക്രിസ്ത്യാനികളുടെ ആത്മീയ ഗുരുക്കന്മാരായ ബിഷപ്പിന്റെ സ്ഥാനീയ ചിഹ്നം ആയ അംശവടിയിൽ കുരിശിനു പകരം ഷഡ്ഢി ; ആവിഷ്കാര സ്വാതന്ത്യ്രം അതിര് കടക്കുമ്പോൾ പ്രോത്സാഹിപ്പിക്കാൻ ഓൺലൈൻ സഖാക്കളും ..

കേരളാ സർക്കാരിന്റെ മികച്ച കാർട്ടൂണിനുള്ള സമ്മാനം ലഭിച്ച ചിത്രം വിവാദമാകുമ്പോൾ , ചിത്രത്തെ ഉണർവോടെ അനുകൂലിക്കുക ആണ് സിപിഐഎം സൈബർ സഖാക്കൾ . ക്രിസ്ത്യാനി ഏതു വിഭാഗവും ആവട്ടെ അവന്റെ ആത്മീയ ഗുരു ആണ് ബിഷപ്പ് . ആ ബിഷപ്പിന്റെ സ്ഥാനീയ ചിഹ്നം ആണ് അംശവടി . അതിൽ കാണുന്ന ഉയർത്തു എഴുന്നേറ്റ ഈശോയുടെ പ്രതീകമായ കുരിശിനു പകരം ആണ് കലാകാരൻ ഒരു സ്ത്രീയുടെ ഷഡ്ഢി വരച്ചിരിക്കുന്നത് . ചിത്രത്തിൽ ഉള്ള ബിഷപ്പ് ആവട്ടെ വിവാദ കന്യസ്ത്രി പീഡന കേസിൽ പെട്ട റെവ . ഫ്രാങ്കോ മുളക്കലും . കൂടാതെ ചിത്രത്തിൽ പ്രമുഖ ബിജെപി നേതാവ് പിസി ജോർജിൻ്റെ ചിത്രവും കൂടി ആയപ്പോൾ പൂർണ്ണമായി . വായെടുത്താൽ വർഗീയത മാത്രം പ്രോത്സാഹിപ്പിക്കുന്ന പിസി ജോർജ് ഇപ്പോൾ മുസ്ലിം സമുദായത്തിന്റെ കണ്ണിലെ കരടാണ് . അങ്ങനെ ഉള്ള പിസി ജോർജിനെ ആണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . ചിത്രകാരൻ സമൂഹത്തിലെ പുഴുക്കുത്തുകളെ വരച്ചു കാണിക്കുമ്പോഴും സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ ആരാധന ചിഹ്നം ആയ കുരിശിനെ അല്ലെങ്കിൽ ബിഷപ്പിന്റെ അംശവടി ഒഴിവാക്കാമായിരുന്നു . ഏതാണ്ട് ഒരു വർഷം മുന്നേ പള്ള കാട്ടിൽ കുത്തി ഇരുന്നു പ്രഭാത കർമ്മം നിർവഹിക്കുന്ന കർത്താവിന്റെ കാർട്ടൂണും വരച്ചിരുന്നു .

ആവിഷ്കാരം , സ്വാതന്ത്ര്യം എന്ന് പറയുമ്പോഴും മറ്റു വിശ്വാസങ്ങളെ ഹനിക്കാതെ മുന്നോട്ട് പോകുവാൻ കലാകാരൻ ശ്രദ്ധിക്കുന്നതാണ് സമൂഹത്തിന്റെ വളർച്ചക്ക് നല്ലതു . ക്രിസ്ത്യൻ സമൂഹം പൊതുവെ ശാന്തരായതിനാൽ കൈ വെട്ടു പോലെയുള്ള സംഭവങ്ങളോ ഭീഷണികളോ കലാകാരന് ഉണ്ടാവില്ല എന്ന ധൈര്യത്തിൽ ആവാം , ഇജ്ജാതി പ്രകടനങ്ങൾ .

എന്തായാലും സംഭവം വിവാദം ആക്കിയതിൽ മുഖ്യ പങ്കു കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് തന്നെ ആണ് . അവരുടെ തന്നെ സൈബർ വിഭാഗം ഇത് സമൂഹത്തിൽ ചർച്ച ആക്കുകയും വകുപ്പ് മന്ത്രി തന്നെ അവാർഡ് തിരിച്ചു വാങ്ങുകയും ചെയ്തില്ലായിരുന്നെകിൽ ഇത് വാർത്ത പോലും ആവില്ലായിരുന്നു . അറിയാതെഇരുന്ന ആളുകളെ കൂടി അറിയിക്കും എന്ന വാശിയിൽ ആൺ സിപിഐഎം സൈബർ വിഭാഗം .

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)