വന്ദേമാതരത്തിന് പകരം ജനഗണമന പാടി ; പകുതി പാടി കഴിഞ്ഞപ്പോള്‍ അമളി മനസ്സിലാക്കി വന്ദേമാതരം ചൊല്ലി തുടങ്ങി ;പരിഹാസ്യരായി ബി.ജെ.പി നേതാക്കള്‍

Please follow and like us:
190k

ഇന്‍ഡോര്‍ : വന്ദേമാതരത്തിന് പകരം ജനഗണമന പാടി വെട്ടിലായി ബി.ജെ.പി നേതാക്കള്‍. ബി.ജെ.പി ഭരിക്കുന്ന ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ബഡ്ജറ്റ് സെഷനിടെയായിരുന്നു സംഭവം.

പരിപാടിയുടെ തുടക്കത്തില്‍ വന്ദേമാതരം ആലപിക്കേണ്ടതിന് പകരം ജനഗണമന പാടുകയായിരുന്നു നേതാക്കള്‍. പകുതി പാടി കഴിഞ്ഞപ്പോഴാണ് അബദ്ധം മനസിലായത്. ഇതോടെ ജനഗണമന അവസാനിപ്പിച്ച്‌ വന്ദേമാതരം ചൊല്ലുകയുമായിരുന്നു.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലയാതോടെ നേതാക്കളും വെട്ടിലായി. ബി.ജെ.പി എം.എല്‍.എയും മേയറുമായ മാലിനി ഗൗഡിനേയും വീഡിയോയില്‍ കാണാം.

സംഭവം വിവാദമായതോടെ വിശദീകരണവുമായി നേതാക്കളെത്തി. നാക്കുപിഴ സംഭവിച്ചതാണെന്നും തെറ്റ് മനസിലായ ഉടന്‍ തന്നെ തങ്ങള്‍ തിരുത്തിയെന്നുമായിരുന്നു ഇവര്‍ പറഞ്ഞത്.

പരിപാടി ആരംഭിച്ചപ്പോള്‍ തന്നെ നേതാക്കന്‍മാരെല്ലാം എഴുന്നേറ്റ് നിന്ന് ജനഗണമന ചൊല്ലാന്‍ തുടങ്ങുകയായിരുന്നു. ഇതിനിടെ ഒന്ന് രണ്ട് പേര്‍ പാടുന്നത് നിര്‍ത്തുകയും വന്ദേമാതരം പാടി തുടങ്ങുകയും ചെയ്തു. ഇതോടെ മറ്റുള്ളവരും ഇവര്‍ക്കൊപ്പം ഏറ്റുപാടി. ബഡ്ജറ്റ് സെഷനില്‍ എത്തിയ ചിലര്‍ പ്രതികരിച്ചു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)